നടന്‍ രജിത്ത് മേനോന്‍ വിവാഹിതനായി; ചിത്രങ്ങള്‍ കാണാം

November 3, 2018

യുവനടന്‍ രജിത്ത് മേനോന്‍ വിവാഹിതനായി. തൊടുപുഴ സ്വദേശിയായ ശ്രുതി മോഹന്‍ദാസാണ് വധു. ചലച്ചിത്ര സീരിയല്‍ രംഗത്തുള്ള നിരവധി പേര്‍ വിവാഹചടങ്ങുകളില്‍ പങ്കെടുത്തു.

കമല്‍ സംവിധാനം ചെയ്ത ‘ഗോള്‍’ ആണ് രജിത്തിന്റെ അരങ്ങേറ്റ ചിത്രം. ‘ജനകന്‍’, ‘സെവന്‍സ്’, ‘ഡോക്ടര്‍ ലവ്’, ‘ഇന്നാണ് ആ കല്യാണം’, ‘ചാപ്‌റ്റേഴ്‌സ്’, ‘റോസ് ഗിറ്റാറിനാല്‍’, ‘അപ്പ് ആന്‍ഡ് ഡൗണ്‍: മുകളില്‍ ഒരാളുണ്ട്’, ‘ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്’, ‘വെള്ളിത്തൂവല്‍’ തുടങ്ങിയ ചിത്രങ്ങളിലും രജിത്ത് അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിനു പുറമെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. ‘നിനത്തത് യാരോ’ എന്നതാണ് രജിത്ത് അഭിനയിച്ച തമിഴ് സിനിമ. സമീര്‍ ഇക്ബാല്‍ സംവിധാനം ചെയ്യുന്ന ‘ഹോട്ടല്‍ ബ്യൂട്ടിഫുള്‍’ എന്ന സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് രജിത്ത്.