പുതിയ അതിഥിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നടി രംഭ; ചിത്രങ്ങൾ കാണാം…

November 9, 2018

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് നടി രംഭ ഇന്ദ്രൻ. വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന താരം സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. കഴിഞ്ഞ ദിവസം മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയ താരത്തിന്റെ പുതിയ അതിഥിയുമൊത്തുന്ന ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

 

 

View this post on Instagram

 

Our family picture?

A post shared by RambhaIndrakumar? (@rambhaindran_) on

സെപ്തംബർ 23  ന് ക്യാനഡയിലെ ടോറന്റോയിലെ മൗണ്ട് സീനായ് ആശുപത്രിയിലാണ് രംഭ ആൺകുഞ്ഞിന് ജന്മം കൊടുത്തത്. ലാന്യ, സാഷ എന്നിങ്ങനെ രണ്ട് കുഞ്ഞുങ്ങളാണ് ഇരുവർക്കുമുള്ളത്. തങ്ങൾക്ക് പുതിയൊരു കുഞ്ഞനിയനെ കിട്ടിയതിന്റെ സംന്തോഷത്തിലാണ് ഇരുവരും.

മലയാളത്തിലും തമിഴിലും തെലുങ്കിലുമായി നിറഞ്ഞു നിന്നിരുന്ന താരം വിവാഹത്തിന് ശേഷം ബിസിനസുകാരനായ ഭർത്താവ് ഇന്ദ്രനുമൊപ്പം ക്യാനഡയിൽ താമസമാക്കിയിരിക്കുകയായിരുന്നു. 2010 ലായിരുന്നു താരത്തിന്റെ വിവാഹം. ഭർത്താവിനും കുട്ടികൾക്കുമൊപ്പമുള്ള ചിത്രങ്ങൾ നേരത്തെയും താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു. ഇതിനും ആരാധകർ ഏറെയാണ്.

 

View this post on Instagram

 

A post shared by RambhaIndrakumar? (@rambhaindran_) on

 

View this post on Instagram

 

Wishing everyone a happy n safe Deepavali ?

A post shared by RambhaIndrakumar? (@rambhaindran_) on