വൈറലായി യുവനടന്റെ വിവാഹ ചിത്രങ്ങൾ; ചിത്രങ്ങൾ കാണാം

November 7, 2018

മലയാളത്തിലെ യുവനടൻ രജിത് മേനോൻ കഴിഞ്ഞ ദിവസം വിവാഹിതനായിരുന്നു. സിനിമ സീരിയൽ മേഖലകളിലെ നിരവധി ആളുകൾ പങ്കെടുത്ത താരത്തിന്റെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തൊടുപുഴ സ്വദേശിനി ശ്രുതി മോഹൻദാസാണ് വധു.

തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വെച്ച് കഴിഞ്ഞ കാഴ്ചയായിരുന്നു  ശ്രുതിയുടെയും രെജിത്തിന്റെയും  വിവാഹം.

‘ഗോൾ’ എന്ന സിനിമയിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരം സഹനടനായും മറ്റും നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷമിട്ടു. വെള്ളത്തൂവൽ, സെവൻസ്, ഡോക്ടർ ലവ്, ദൈവത്തിന്റെ സ്വന്തം ക്ളീറ്റസ്, തുടങ്ങി നിരവധി ചിത്രങ്ങളിൽ രജിത് അഭിനയിച്ചിട്ടുണ്ട്.

താരത്തിന്റെ വിവാഹ ചിത്രങ്ങൾ കാണാം..