ഒരു കാലഘട്ടത്തിന്റെ ഓർമ്മപുതുക്കലുമായി ദക്ഷിണേന്ത്യയിലെ താരങ്ങൾ; ചിത്രങ്ങൾ കാണാം

November 15, 2018

‘സൗഹൃദത്തിന് എന്നും ചെറുപ്പമാണ്’… ഒരു കാലഘട്ടത്തിന്റെ ഓർമ്മപുതുക്കലുമായി ദക്ഷിണേന്ത്യയിലെ താരങ്ങൾ അണിനിരന്നു… 80 കാലഘട്ടങ്ങളിലെ താരങ്ങളാണ് റീ യൂണിയൻ സംഘടിപ്പിച്ചത്. 2009 മുതൽ ആരംഭിച്ച ഈ കൂടിച്ചേരലിന് ഇത്തവണ വേദിയായത് ചെന്നൈയിലെ ഒരു സ്വകാര്യ റിസോർട്ടായിരുന്നു.

എല്ലാ തവണത്തേയും പോലെ ഇത്തവണയും പരുപാടിക്ക് ചുക്കാൻ പിടിച്ചത് സുഹാസിനിയും ലിസിയും തന്നെയാണ്. പാട്ടും നൃത്തവുമായി  അരങ്ങേറിയ ആഘോഷ രാവിൽ താരങ്ങളുടെ കലാപരിപാടികൾക്കൊപ്പം ജയറാമിന്റെ മിമിക്രിയും ഏറെ ശ്രദ്ധനേടി.

റീയൂണിയനിൽ ഇത്തവണ ഡെനീം വസ്ത്രവും ഡയമണ്ട്സുമായിരുന്നു തീം. ആ ദിവസം അണിയാനുള്ള ജീൻസും ഷർട്ടും സാരിയുമൊക്കെ ഒരുക്കിയതും കൂട്ടത്തിലെ നായികമാർ തന്നെയായിരുന്നു. നടി പൂനം ദില്ലൺ പ്രത്യേകമായി ഡിസൈൻ ചെയ്ത് തയാറാക്കിയ ഫോൺ കവറുകൾ  എല്ലാവര്ക്കും സമ്മാനമായി നൽകി. 32 അംഗങ്ങളിൽ വളരെ കുറച്ച് പേർ മാത്രമാണ് തിരക്കുകൾ കാരണം റീയൂണിയനിൽ നിന്നും വിട്ട് നിന്നത്.

രജനീകാന്ത്, കമലഹാസൻ, ചിരഞ്‌ജീവി, നാഗാർജുന തുടങ്ങിയ താരങ്ങളും ഷൂട്ടിംഗ് തിരക്കുക്കൾ കാരണം പരുപാടിയിൽ നിന്നും വിട്ടുനിന്നു.