ചിരി പടര്‍ത്തി അജു വര്‍ഗീസും ധ്യാന്‍ ശ്രീനിവാസനും ‘സച്ചിന്റെ’ ടീസര്‍ കാണാം

November 14, 2018

സാമൂഹ്യമാധ്യമങ്ങളില്‍ ചിരി പടര്‍ത്തുകയാണ് ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘സച്ചിന്‍’ എന്ന ചിത്രത്തിന്റെ ടീസര്‍. മലയാളികളുടെ പ്രിയതാരം നിവിന്‍ പോളിയാണ് ചിത്രത്തിന്റെ ടീസര്‍ ഫെയ്‌സ്ബുക്കിലൂടെ റിലീസ് ചെയ്തത്.

അമ്പലങ്ങളുടെ മുന്നില്‍ കാണാറുള്ള തത്വമസി എന്ന വാക്കിന്റെ അര്‍ത്ഥം അന്വേഷിച്ചിറങ്ങുന്ന ധ്യാന്‍ ശ്രീനിവാസനേയും അജു വര്‍ഗീസിനെയുമാണ് ടീസറില്‍ കാണാനാവുക. ഏറെ രസകരമായാണ് ടീസര്‍ ഒരുക്കിയിരിക്കുന്നതും. തത്വമസിക്ക് പലരും നല്‍കുന്ന വ്യാഖ്യാനങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ ചിരി പടര്‍ത്തുന്നു.

സന്തോഷ് നായരാണ് ‘സച്ചിന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. എസ് എല്‍ പുരം ജയസൂര്യയാണ് രചന. അന്ന രാദനാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഹരീഷ് കണാരന്‍, മണിയന്‍ പിള്ള രാജു, രമേശ് പിശാരടി, മാലാ പാര്‍വ്വതി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതം.