മലയാളികളും ഏറ്റെടുത്തു വിജയ്യുടെ ‘സര്‍ക്കാരി’നെ
പ്രേക്ഷകര്‍ ഒന്നാകെ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സര്‍ക്കാര്‍’. തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ വിജയ് ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം തീയറ്ററുകളിലെത്തി. ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ചിത്രത്തെ സ്വീകരിച്ചത്. റിലീസ് ചെയ്ത തീയറ്ററുകളെല്ലാം ഹൗസ്ഫുള്. കേരളത്തില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കളക്ഷനില്‍ റെക്കോര്‍ഡ് നേടുമെന്ന പ്രീക്ഷയിലാണ് ആരാധകര്‍.
ചിത്രത്തിന്റെ അഡ്വാന്‍സ് റിസര്‍വേഷന്‍ നേരത്തെ ആരംഭിച്ചിരുന്നു. അഡ്വാന്‍സ് ബുക്കിങിന് കേരളത്തില്‍ നിന്നടക്കം മികച്ച പ്രതികരണമാണ് ലഭിച്ചത്. മിക്ക തീയറ്ററുകളിലും റിലീസ് ദിനം രാവിലെ അഞ്ച് മണി മുതല്‍ പ്രദര്ശനങ്ങളാരംഭിച്ചിരുന്നു.
ചരിത്രം കുറിച്ചുകൊണ്ടായിരുന്നു സര്‍ക്കാരിന്റെ റിലീസ് തന്നെ. വിജയ്യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയിരുന്നു സര്‍ക്കാരിന്റേത്. വിവിധ രാജ്യങ്ങളിലായി 1200 സ്ക്രീനുകളിലാണ് ചിത്രത്തിന്റ റിലീസ്. റിലിസ് ചെയ്ത ആദ്യദിനം തന്നെ തമിഴ്നാട്ടില്‍ നിന്നും മാത്രമായി 32 കോടി ചിത്രം നേടി. തമിഴ്നാട്ടില്‍ 650 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. 402 സ്ക്രീനുകളിലായാണ് കേരളത്തില്‍ സര്‍ക്കാര്‍ റിലീസ് ചെയ്തത്.
One more Record Opening..#Sarkar becomes the Highest Day 1 Grosser in Kerala beating #Bahubali2 with (5.45Cr)??#ThalapathyKingOfBoxOffice pic.twitter.com/2EDZT5FSzW
— Thalapathy கௌதம்? (@gowtham38550923) 7 November 2018
ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമാണ് ‘സര്‍ക്കാര്‍’. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ദീപാവലിയോടനുബന്ധിച്ച ‘സര്‍ക്കാര്‍’ തീയറ്ററുകളിലെത്തും സര്‍ക്കാര്‍’ എന്ന ചിത്രത്തില്‍ വിജയ്യും കീര്‍ത്തി സുരേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എആര്‍ മുരുഗദോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘തുപ്പാക്കി’, ‘കത്തി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്യും മുരുഗദോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാധാ രവി, പ്രേം കുമാര്‍, പാപ്രി ഘോഷ്, യോഗി ബാബ തുടങ്ങിയിവരും ‘സര്‍ക്കാരി’ല്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സംഗീത മന്ത്രികന് എആര്‍ റഹ്മാനാണ് ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷകപ്രതികരണമാണ് ഈ ഗാനങ്ങള്‍ക്ക് ലഭിച്ചത്.