സര്‍ക്കാര്‍: അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചു
പ്രേക്ഷകര്‍ ഏറെ ആകാംയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘സര്‍ക്കാര്‍’. തമിഴകത്തെ സൂപ്പര്‍സ്റ്റാര്‍ വിജയ് ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ അഡ്വാന്‍സ് റിസര്‍വേഷന്‍ ആരംഭിച്ചു. ദീപാവലി ദിനമായ നവംബര്‍ ആറിന് ചിത്രം തീയറ്ററുകളിലെത്തും. അഡ്വാന്‍സ് ബുക്കിങിന് കേരളത്തില്‍ നിന്നടക്കം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മിക്ക തീയറ്ററുകളിലും റിലീസ് ദിനം രാവിലെ അഞ്ച് മണി മുതല്‍ പ്രദര്‍ശനമുണ്ട്.
ചരിത്രം കുറിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ റിലീസ് തന്നെ. വിജയ്യുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസ് ആയിരിക്കും സര്‍ക്കാരിന്റേത്. വിവിധ രാജ്യങ്ങളിലായി 1200 സ്ക്രീനുകളിലാണ് ചിത്രത്തിന്റ റിലീസ്.
ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ചിത്രമാണ് ‘സര്‍ക്കാര്‍’. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ദീപാവലിയോടനുബന്ധിച്ച ‘സര്‍ക്കാര്‍‘ തീയറ്ററുകളിലെത്തും സര്‍ക്കാര്‍’ എന്ന ചിത്രത്തില്‍ വിജയ്യും കീര്‍ത്തി സുരേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴിന് പുറമെ തെലുങ്കിലും ചിത്രം തീയറ്ററുകളിലെത്തും.
എആര്‍ മുരുഗദോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘തുപ്പാക്കി’, ‘കത്തി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്യും മുരുഗദോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാധാ രവി, പ്രേം കുമാര്‍, പാപ്രി ഘോഷ്, യോഗി ബാബ തുടങ്ങിയിവരും ‘സര്‍ക്കാരി’ല്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
സംഗീത മന്ത്രികന് എആര്‍ റഹ്മാനാണ് ‘സര്‍ക്കാര്‍’ എന്ന ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മികച്ച പ്രേക്ഷകപ്രതികരണമാണ് ഈ ഗാനങ്ങള്‍ക്ക് ലഭിച്ചത്.