മനോഹരമായ പാട്ടിലൂടെ നബിദിനാശംസകള്‍ നേര്‍ന്ന് ഒരു കുടുംബം; കൈയടിച്ച് സോഷ്യല്‍ മീഡിയ

November 21, 2018

പാട്ട് പാടിയും നൃത്തം ചെയ്തുമെല്ലാം പലരും സാമൂഹ്യമാധ്യമങ്ങളില്‍ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിതാ ഒരു കുടുംബത്തിന്റെ ഗാനമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. സുരേഷ് കുമാറിന്റെയും കുടുംബത്തിന്റെയും ഗാനത്തിന് ആരാധകര്‍ ഏറെയാണ്.

വെറുമൊരു ഗാനമല്ല ഈ കുടുംബം ആലപിച്ചിരിക്കുന്നത്. മഹമ്മദ് നബിയെക്കുറിച്ച് പറയുന്ന മനോഹരമായൊരു മാപ്പിളപ്പാട്ടിന്റെ ഇശലുകളാണ്. എല്ലാവര്‍ക്കും ഈ കൊച്ചു കുടുംബത്തിന്റെ നബി ദിനാശംസകള്‍ എന്ന കുറിപ്പോടെയാണ് സുരേഷ് കുമാര്‍ ഈ ഗാനം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ഒരുദിവസംകൊണ്ട് തന്നെ മൂവായിരത്തിലധികം ആളുകളാണ് ഈ കുടുംബത്തിന്റെ ഗാനം പങ്കുവെച്ചത്.

നിരവധി പേര്‍ ഗാനത്തിന് കമന്റും ചെയ്യുന്നുണ്ട്. എന്തായാലും സാമൂഹ്യമാധ്യമങ്ങള്‍ നിറഞ്ഞുകൈയടിക്കുകയാണ് ഈ കുടുംബത്തിന്.