‘ഞാനല്ല കമൽഹാസനാണ് സൂപ്പർ സ്റ്റാർ’- രജനീകാന്ത്

തമിഴകത്ത് ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് സ്റ്റൈൽ മന്നൻ രജനീകാന്തും, ഉലകനായകൻ കമലഹാസനും. എന്നാൽ തമിഴിലെ സൂപ്പർ സ്റ്റാർ താനല്ലെന്നും അത് കമൽ ഹാസൻ ആണെന്നും തന്നെ അങ്ങനെ വിളിക്കേണ്ടതില്ലെന്നും രജനീകാന്ത് വ്യക്തമാക്കി. ക്ലാസ് സിനിമകളോടല്ല മാസ് സിനിമകളോടാണ് താത്പര്യമെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് രജനീകാന്ത്. തമിഴിലെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് വ്യക്തമാക്കിയത്.
അതേസമയം രജനീകാന്ത് നായകനായെത്തുന്ന 2.0 എന്ന ചിത്രം ഉടൻ റിലീസ് ചെയ്യും.ആരോഗ്യപ്രശ്ങ്ങൾ മൂലം ഈ ചിത്രം ചെയ്യുന്നതിൽ നിന്നും താൻ നേരത്തെ പിന്മാറാൻ തീരുമാനിച്ചിരുന്നതായും ശങ്കറിന്റെ പ്രചോദനമാണ് വീണ്ടും ഈ ചിത്രം ഏറ്റെടുക്കാൻ കാരണമായതെന്നും രജനീകാന്ത് പറഞ്ഞു.
എസ്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. രജനീകാന്തിനൊപ്പം അക്ഷയ് കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. എമി ജാക്സനാണ് 2.0 യില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ഡോ.വസിഗരന്‍, ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ മെയ്ക്കിങ് വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ലഭിക്കുന്നത്. യുട്യൂബില്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ മെയ്ക്കിംഗ് വീഡിയോ ഒരു ദിവസംകൊണ്ട് പത്ത് ലക്ഷത്തിലധികം പേരാണ് കണ്ടത്.
മൂവായിരത്തോളം സാങ്കേതികപ്രവര്‍ത്തകര്‍ ചിത്രത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 540 കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 2.0. എആര്‍ റഹ്മാനാണ് ചിത്രത്തിലെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.