സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി ക്രിക്കറ്റിലെ പെണ്‍പടയുടെ ക്യാച്ച്; വീഡിയോ കാണാം
ക്രിക്കറ്റ് ലോകത്തെ ചില അമൂല്യ നിമിഷങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇക്കൂട്ടത്തിലേക്ക് ഇടംപിടിച്ചിരിക്കുകയാണ് വനിതാ ലോക ട്വന്റി20 ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിലെ ചില തകര്‍പ്പന്‍ പ്രകടനങ്ങള്‍. മത്സരത്തില്‍ ഓസ്‌ട്രേലിയെ ഇന്ത്യന്‍ പെണ്‍പട തകര്‍ത്തിരുന്നു. നാല്‍പത്തി എട്ട് റണ്‍സിനാണ്ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ വിജയംകുറിച്ചത്.
ഇന്ത്യയുടെയും ഓസിസിന്റെയും താരങ്ങളുടെ ഫീല്‍ഡിങ്ങിന്റെ വീഡിയോയാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാകുന്നത്. രാധാ യാദവാണ് തകര്‍പ്പന്‍ ക്യാച്ചെടുത്ത് തിളങ്ങിയ ഇന്തയന്‍ താരം. ഓസിസ് താരം ഡെലിസ കിമ്മിന്‍സ് തൊടുത്തുവിട്ട പന്ത് ഓടിച്ചെന്ന് തുടര്‍ന്ന് മുന്നിലേക്ക് ഡൈവ് ചെയ്ത് പന്ത് കൈക്കുമ്പിളിലാക്കുകയായിരുന്നു രാധ. രാധയുടെ തകര്‍പ്പന്‍ ക്യാച്ചിന് ഗാലറിയില്‍ ഇരുന്നവര്‍ കൈയടിച്ചു.
IND v AUS: Radha Yadav holds on to a skier off her own bowling#IndaWVsAusW@WorldT20 pic.twitter.com/EFQhnG6GBl
— Swathi (@Swathinina) 18 November 2018
കിടിലന്‍ ക്യാച്ചിലൂടെ ഓസിസ് താരം തായ്‌ല ലേമിങ്കിയും മത്സരത്തില്‍ താരമായി. ഒരു കൈകൊണ്ട് പന്ത് പിടിച്ചെടുക്കുകയായിരുന്നു തായ്‌ല. എന്തായാലും രണ്ടുതാരങ്ങളുടെയുംതകര്‍പ്പന്‍ ക്യാച്ചുകള്‍ക്ക് നിറഞ്ഞുകൈയടിക്കുകയാണ് ക്രിക്കറ്റ് പ്രേമികള്‍.
അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ സ്മൃതി മന്ഥാനയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൌറിന്റയും മികച്ച ബാറ്റിംങാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. ഇതോടെ നാല് കളിയും ജയിച്ച് ഇന്ത്യ ഗ്രൂപ്പ് ബി ജേതാക്കളായി.ടോസ് നേടി ബാറ്റിംങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഇരുപത് ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംങിനിറങ്ങിയ ഓസ്‌ട്രേലിയ 119 റണ്‍സിന് പുറത്തായി. ഇരു ടീമുകളും നേരത്തെ സെമിഫൈനല്‍ ഉറപ്പിച്ചിരുന്നു.
This was just a little bit special from @TaylaVlaeminck on her T20I debut – an absolute stunner of a catch! ?#WT20 #WatchThis pic.twitter.com/iFe6oV4Dxe
— ICC (@ICC) 18 November 2018
ഇന്ത്യക്കായി സ്മൃതി 55 പന്തില്‍ 83 റണ്‍സെടുത്തപ്പോള്‍ ഹര്‍മന്‍പ്രീത് 27 പന്തില്‍ 43 റണ്‍സ് നേടി. ഇതോടെ ടി20 യില്‍ 1000 റണ്‍സെന്ന നേട്ടവും സ്മൃതി പിന്നിട്ടു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 68 റണ്‍സ് കൂട്ടിചേര്‍ത്തു. ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്‌സും ഉള്‍പ്പെടുന്നതാണ് സ്മൃതിയുടെ ഇന്നിങ്‌സ്. ഹര്‍മന്‍പ്രീത് മൂന്ന് വീതം സിക്‌സും ഫോറും നേടി.
ഓപ്പണര്‍ തനിയ ഭാട്യ (രണ്ട്), ജമീമ റോഡ്രിഗസ് (ആറ്) വേദ കൃഷ്ണമൂര്‍ത്തി (മൂന്ന്),ഡി. ഹേമലത (ഒന്ന്) ദീപ്തി ശര്‍മ (എട്ട്) എന്നിവര്‍ നിരാശപ്പെടുത്തി. ഓസീസ് ബൗളിങ്ങില്‍ 16 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ എലീസ പെറി തിളങ്ങി. മറുപടി ബാറ്റിങ്ങില്‍ ഓസീസിനായി എലീസ പെറി (39*) ഗാര്‍ഡ്‌നര്‍ (20) എന്നിവര്‍ക്ക് മാത്രമെ പിടിച്ചുനില്‍ക്കാനായുള്ളു. അനൂജ പട്ടേല്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു. ദീപ്തി ശര്‍മ, പൂനം യാദവ്, രാധ യാദവ്, എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.