പ്രണയം പറഞ്ഞ് തമന്ന; പുതിയ ചിത്രത്തിന്റെ ടീസർ കാണാം

November 16, 2018

തമന്ന, സുദീപ് കിഷൻ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന പുതിയ  ചിത്രമാണ് നെക്സ്റ്റ് എന്റി.  ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം  പുറത്തുവിട്ടു. സുദീപ് കിഷൻ നായകനായി എത്തുന്ന ചിത്രത്തിൽ നവദീപും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്..

കുനാല്‍ കോലി സംവിധാനം ചെയ്യുന്ന ചിത്രം ഒരു റൊമാന്റിക് ത്രില്ലർ ആയിരിക്കുമെന്നാണ് കരുതുന്നത്.. ഒരു പ്രണയകഥയായിരിക്കും ചിത്രം പറയുകയെന്നാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകളും പോസ്റ്ററുകളും സൂചിപ്പിക്കുന്നത്. ലണ്ടനിലും ഹൈദരാബാദിലും ആയിട്ടാണ് ചിത്രം ഷൂട്ട് ചെയ്‍തത്.

പ്രണയം പറഞ്ഞ് തമന്നയും സുദീപും..ടീസർ കാണാം..