കാത്തിരിപ്പിന് വിരാമം; റെക്കോർഡ് തകർക്കാൻ ബിഗ് ബി, അമീർ ചിത്രം നാളെ തിയേറ്ററുകളിലേക്ക്…

November 7, 2018

അമിതാഭ്‌ ബച്ചനും അമീർ ഖാനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘തഗ്സ് ഓഫ് ഹിന്ദോസ്ഥാൻ‘ തിയേറ്ററുകളിലേക്ക്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും പോസ്റ്ററുകൾക്കും ടീസറിനുമെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിന്റേതായി  യൂട്യൂബിൽ റിലീസ് ചെയ്ത് ഗാനങ്ങളും മറ്റും മണിക്കൂറുകൾക്കുളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഏറ്റെടുത്തത്.

കടൽലിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ബിഗ് ബി ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നിറയെ സസ്പെൻസുകൾ കാത്തുസൂക്ഷിക്കുന്ന ചിത്രത്തിൽ ബിഗ് ബിക്കും അമീർ ഖാനുമൊപ്പം കത്രീന കൈഫ്,  ഫാത്തിമ സന ഷെയ്ഖ്, ജോണ് ക്ളീവ് എന്നിവരുടെ മോഷൻ പോസ്റ്ററുകളും റിലീസ് ചെയ്തിട്ടുണ്ട്.

കടൽ കൊള്ളക്കാരനായി ഇരുവരും എത്തുന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനും പോസ്റ്ററുകൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചത്. 1975  ലെ കഥ പറയുന്ന ചിത്രത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിൽ എത്തിയതും പിന്നീട് ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് മുഖ്യ പ്രമേയമായി എത്തുന്നത്.

വിജയ് കൃഷ്ണ ആചാര്യ സംവിധാനം നിർവഹിക്കുന്ന ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പുറത്തുവരുന്ന ചിത്രത്തിൽ ഖുദാബക്ഷ് എന്ന കഥാപാത്രമായാണ് അമിതാഭ് ബച്ചൻ എത്തുന്നത്. ലോകമെങ്ങുമുള്ള ബിഗ് ബി ആരാധകർ വാനോളം പ്രതീക്ഷയുമായി കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ഈ വർഷം ബോളിവുഡിൽ ഏറ്റവും വലിയ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ചിത്രം കൂടിയാണ്.

സിനിമയുടെ ആരംഭം മുതൽ രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലറുകൾക്കും മറ്റും മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആരാധകർ ഏറെ ആകാഷയോടെ കാത്തിരിക്കുന്ന ചിത്രം നാളെ തിയേറ്ററുകൾ കീഴടക്കുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബാഹുബലിയെയും ചിത്രം മറികടക്കുമെന്നാണ് അണിയറ പ്രവർത്തകരുടെ വാദം.