ടൊവിനോയുടെ പുതിയ ചിത്രം ‘ജോ’യുടെ ഫസ്റ്റ് ലുക്ക്

November 4, 2018

മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ് നായകനായെത്തുന്ന പതിയ ചിത്രമാണ് ‘ജോ’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആല്‍ബിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

‘സ്റ്റാറിങ് പൗര്‍ണ്ണമി’ എന്നതാണ് ആല്‍ബി ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ചിത്രം. സണ്ണി വെയ്‌നും ടൊവിനോ തോമസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിമൂലം ‘സ്റ്റാറിങ് പൗര്‍ണ്ണമി’ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ചിത്രീകരണത്തിന്റെ 85 ശതമാനം പൂര്‍ത്തിയാക്കിയ ഈ സിനിമ സാമ്പത്തിക പ്രതിസന്ധിമൂലം ഷൂട്ടിങ് നിര്‍ത്തിവയ്ക്കുകയായിരുന്നു. ടൈം സ്ലൈസ് എന്ന സാങ്കേതിക വിദ്യ ആദ്യമായി ഉപയോഗിച്ച ചിത്രംകൂടിയാണ് ‘സ്റ്റാറിങ് പൗര്‍ണ്ണമി’.

‘സ്റ്റാറിങ് പൗര്‍ണ്ണമി’യിലെ അണിയറപ്രവര്‍ത്തകര്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ജോ’. കൈലാസ് മേനോന്‍, വിഷ്ണു ഗോവിന്ദ്, സിനു സിദ്ധാര്‍ത്ഥ്, ശ്രീ ശങ്കര്‍ എന്നിവരാണ് ജോയുടെ അണിയറ ശില്പികള്‍.