സിനിമയില്‍ മാത്രമല്ല ആല്‍ബത്തിലും ശ്രദ്ധേയനായി വിജയ് ദേവരക്കൊണ്ട; വീഡിയോ കാണാം

കുറഞ്ഞ കാലയളവു കൊണ്ട് ഏറെ ആരാധകരെ നേടിയ താരമാണ് വിജയ് ദേവരക്കൊണ്ട. ‘അര്ജ്ജുന് റെഡ്ഡി’ എന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരക്കൊണ്ട പ്രേക്ഷക ഹൃദയം കീഴടക്കിയത്. തെലുങ്കില്‍ മാത്രമല്ല മലയാളത്തില്‍ പോലും വിജയ് ദേവരക്കൊണ്ടയ്ക്ക് ആരാധകര്‍ ഏറെയാണ്.
ഇപ്പോഴിതാ ആരാധകര്‍ക്കിടയില്‍ വീണ്ടും ശ്രദ്ധേയനാവുകയാണ് വിജയ് ദേവരക്കൊണ്ട. ഇത്തവണ സിനിമയിലെ പ്രകടനമല്ല ഒരു ആല്‍ബത്തിലെ പ്രകടനമാണ് താരത്തെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങിയ പ്രണയഗാനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. തെലുങ്ക് ഗാനം യൂട്യൂബ് ട്രെന്റിങില്‍ തന്നെ ഇടം നേടിയിട്ടുണ്ട്. ഇതിനോടകം തന്നെ ഇരുപത് ലക്ഷത്തിലധികം ആളുകള്‍ ആല്‍ബം കണ്ടുകഴിഞ്ഞു.
നീ വെനകലേ നടിച്ചി എന്നു തുടങ്ങുന്ന ഗാനമാണ് ശ്രദ്ധേയമാകുന്നത്. മനോഹരമായൊരു പ്രണയഗാനമാണ് ഇത്. വിജയ് ദേവരക്കൊണ്ടയുടെ അഭിനയമികവിലും മനോഹരമായ ഗാനത്തിലെ വരികളിലുമെല്ലാം പ്രണയം തുളുമ്പുന്നു. മലോബിക ആല്‍ബത്തില്‍ നായികയായിയെത്തുന്നുണ്ട്. ഗായിക ചിന്മയിയാണ് ഇരുഭാഷകളിലും ഗാനം ആലപിച്ചിരിക്കുന്നത്. തെലുങ്കില്‍ ആനന്ദ ശ്രീറാമും തമിഴില്‍ വൈരമുത്തുവുമാണ് ഗാനത്തിലെ വരികള്‍ എഴുതിയിരിക്കുന്നത്. സൗരഭ്-ദുര്‍ഗേഷ് ആണ് സംഗീതം.