മലയാളത്തിന്റെ കുഞ്ഞിക്കയെ തെലുങ്കിലേക്ക് ക്ഷണിച്ച് വിജയ്…

November 17, 2018

അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ മനസില്‍ ഇടംനേടിയ യുവതാരമാണ് വിജയ്. താരത്തിന്റെ പുതിയ ചിത്രമാണ് ടാക്‌സിവാല . ടാക്‌സിവാലയ്ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയ ദുൽഖറിനെ തെലുങ്കിലേക്ക് ക്ഷണിച്ച് വിജയ്.

വിജയ്‌യുടെ ടാക്‌സിവാലയ്ക്ക് ആശംസകള്‍ നേര്‍ന്നു കൊണ്ടുള്ള ദുല്‍ഖറിന്റെ ട്വീറ്റില്‍ എല്ലാവരോടും തിയേറ്ററില്‍ തന്നെ പോയി കാണണമെന്നും ദുൽഖർ ആവശ്യപെട്ടിട്ടുണ്ട്. ‘ഗീത ഗോവിന്ദ’ത്തിന്റെ വിജയത്തിന് ശേഷം പുറത്തിറങ്ങുന്ന വിജയ് ദേവരക്കോണ്ടയുടെ ടാക്‌സിവാല മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്.ദുൽഖറിന്റെ  ആശംസയ്ക്ക് നന്ദിയറിയിച്ച് വിജയ് റീട്വീറ്റ് ചെയ്തു. മലയാളത്തിന്റെ ‘കുഞ്ഞിക്ക തെലുങ്കു ചിത്രങ്ങളും ചെയ്യു’ എന്നും ആവശ്യപ്പെടുകയായിരുന്നു.

ദുല്‍ഖറിന്റെ ആദ്യ തെലുങ്കു ചിത്രമായ മഹാനടിയില്‍ വിജയ് ദേവരക്കൊണ്ട ഒരു നിര്‍ണ്ണായക വേഷം ചെയ്തിരുന്നു. അധികം വൈകാതെ തന്നെ ഒരു തെലുങ്കു സിനിമയില്‍ ദുല്‍ഖര്‍ അഭിനയിക്കും എന്ന് സൂചനയുണ്ട്. ഇപ്പോള്‍ തന്റെ ഹിന്ദി ചിത്രമായ സോയ ഫാക്ടറില്‍ അഭിനയിക്കുകയാണ് താരം..