വിജയ്- ആറ്റ്ലി കൂട്ടുകെട്ടിൽ വിജയ്‌യുടെ പുതിയ ചിത്രം

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് വിജയ് ദളപതി. നിരവധി സൂപ്പർഹിറ്റുകൾക്ക് ശേഷം പുതിയ ചിത്രത്തിനായുള്ള ഒരുക്കത്തിലാണ് വിജയ്. ഹിറ്റായ സര്‍ക്കാരിന് ശേഷം വിജയുടെ അടുത്ത ചിത്രം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. വിജയ്-ആറ്റ്ലി കൂട്ടുകെട്ടില്‍ ആണ് വിജയുടെ പുതിയ ചിത്രം. മെര്‍സലിന്‍റെ വിജയത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്.
എജിഎസ് എന്‍റര്‍ടൈന്‍മെന്‍റിന്‍റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വിജയുടെ 63ാം സിനിമയാണ്. ചിത്രത്തിന്‍റെ പൂജ കഴിഞ്ഞതായും ഉടന്‍ ചിത്രീകരണം ആരംഭിക്കുമെന്നും എജിഎസിന് വേണ്ടി അര്‍ച്ചന കല്‍പതിയാണ് അറിയിച്ചത്.
ചിത്രത്തിൽ ഹാസ്യനടൻ വിവേക് ഒരു പ്രധാന വേഷത്തിലെത്തുന്നു. എ.ആർ. റഹ്മാൻ സംഗീതവും ജി.കെ വിഷ്ണു ഛായാഗ്രഹണവും അനൽ അരശ് ആക്‌ഷൻ കൊറിയോഗ്രഫിയും നിർവഹിക്കും.
ചിത്രം അടുത്ത ദീപാവലിയ്ക്ക് തിയേറ്ററിലെത്തുമെന്നും ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അര്‍ച്ചന കല്‍പതി അറിയിച്ചു.
The wait is over ??? ????AGS -Thalapathy Vijay- Atlee -AR Rahaman #THALAPATHY63 ❤️❤️❤️ pic.twitter.com/q8fpQ6qXGc
— Archana Kalpathi (@archanakalpathi) November 14, 2018
അതേസമയം വിജയുടെ സർക്കാർ ഏറെ വിവാദങ്ങൾക്കിടയിലും തിയേറ്ററുകളിൽ നിറഞ്ഞാടികൊണ്ടിരിക്കുകയാണ്. ചിത്രത്തില്‍ വിജയ്‌യും കീർത്തി സുരേഷുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആര്‍ മുരുഗദോസാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.
‘തുപ്പാക്കി’, ‘കത്തി’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിജയ്‌യും മുരുഗദോസും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രാധാ രവി, പ്രേം കുമാര്‍, പാപ്രി ഘോഷ്, യോഗി ബാബ തുടങ്ങിയിവരും ‘സര്‍ക്കാരി’ല്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.