ആക്ഷൻ ത്രില്ലറുമായി രാം ചരണും വിവേക് ഒബ്‌റോയിയും; കിടിലൻ ടീസർ കാണാം…

November 9, 2018

തമിഴകത്തെ പ്രിയ താരം രാം ചരൺ നായകനാകുന്ന ആക്​ഷൻ എന്റർടെയ്നർ ചിത്രം  ‘വിനയ വിധേയ രാമാ’ ഏറെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആക്ഷൻ രംഗങ്ങലുമായി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ ബൊയപതി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രമാണ്  ‘വിനയ വിധേയ രാമാ’.

ചിത്രത്തിൽ രാം ചരണിന്റെ നായികയായി എത്തുന്നത് കിയാര അദ്വാനിയാണ്. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡിൽ നിറ സാന്നിധ്യമായിരുന്ന വിവേക് ഒബ്‌റോയിയാണ് ചിത്രത്തിൽ വില്ലന്‍ വേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ടീസറും ആക്ഷന് പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘വിനയ വിധേയ രാമാ’യുടെ കിടിലൻ ടീസർ കാണാം…