ക്രിക്കറ്റ് ആവേശത്തിൽ തലസ്ഥാനം; ഇന്ത്യാ-വിന്‍ഡീസ് ഏകദിനം ഇന്ന്

November 1, 2018

തിരുവനന്തപുരത്തുവെച്ചു നടന്ന ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിനായി കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.  ആരാധകർ കാത്തിരിക്കുന്ന മത്സരം  കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് ഉച്ചയ്ക്ക് 1.30ന്  ആരംഭിക്കും. .

പരമ്പര ജേതാക്കളെ നിര്‍ണയിക്കുന്ന മത്സരമായതിനാല്‍ തലസ്ഥാന നഗരം ക്രിക്കറ്റ് ആവേശത്തിലമര്‍ന്നു കഴിഞ്ഞു. പത്മനാഭന്റെ മണ്ണിൽ ഇന്ത്യൻ ടീം കിരീടം ഏറ്റുവാങ്ങുന്നത് കാണാനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. നിലവില്‍ മഴ ഭീഷണിയില്ലാത്തതിനാല്‍ മുഴുവന്‍ ഓവര്‍ മത്സരം കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

മത്സരം കാണുന്നതിനുള്ള ടിക്കറ്റുകൾ നേരത്തെ അക്ഷയ ഇ-കേന്ദ്രങ്ങള്‍ വഴിനേരത്തെ ലഭ്യമാക്കിയിരുന്നു. മൂന്ന് കോടിയുടെ ടിക്കറ്റുകളാണ് ഇതുവരെ വിറ്റഴിഞ്ഞത്. സംസ്ഥാന ഐടി മിഷനുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇതു സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു. പേയ്ടിഎം, ഇന്‍സൈഡര്‍.ഇന്‍ എന്നിവ വഴി മാത്രമായിരുന്നു നേരത്തെ ടിക്കറ്റുകള്‍ ലഭ്യമാക്കിയിരുന്നത്. .

ടിക്കറ്റ് നിരക്കുകള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1000, 2000, 3000, എന്നിങ്ങനെയാണ് നിരക്കുകള്‍. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ ബോഡി യോഗത്തിലാണ് ടിക്കറ്റ് നിരക്കുകള്‍ തീരുമാനിച്ചത്. ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മൊബൈലിലെ ടിക്കറ്റ് പകര്‍പ്പോ പ്രിന്റ്ഔട്ടോ എടുത്ത് സ്‌റ്റേഡിയത്തിനകത്തു പ്രവേശിക്കാനാകും.

വിദ്യാര്‍ത്ഥികള്‍ക്കും ക്ലബ്ലുകള്‍ക്കും പ്രത്യേക ഇളവും നിരക്കില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുപ്രകാരം 1000 രൂപയുടെ ടിക്കറ്റിന് ഇവര്‍ക്ക് 50% ശതമാനം ഇളവ് ലഭിക്കും. സ്‌പോര്‍ട്‌സ് ഹബ്ബിന്റെ ഏറ്റവും മുകളിലുള്ള നിരയിലെ ടിക്കറ്റിന്റെ നിരക്കാണ് 1000 രൂപ. ടിക്കറ്റ് നിരക്കില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതത്തില്‍ നിന്നും നിശ്ചിത തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് തീരുമാനം.

അഞ്ചാം ഏകദിനത്തിനു ശേഷം ഇന്ത്യ എ ടീമും ഇംഗ്ലണ്ട് ലയണ്‍സ് എന്നറിയപ്പെടുന്ന ഇംഗ്ലണ്ട് എ ടീമും തമ്മിലുള്ള മത്സരവും ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചു നടക്കും. 2019 ജനുവരി 23, 25, 27, 29, 31 തീയതികളിലാണ് ഈ മത്സരങ്ങള്‍.