2.0യിലെ കിടിലന്‍ രംഗങ്ങള്‍ക്കായി ഉപയോഗിച്ചത് ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണുകള്‍
തീയറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ മുന്നേറുന്ന രജനീകാന്ത് നായകനായെത്തിയ പുതിയ ചിത്രമാണ് 2.0. ദൃശ്യവിസ്മയങ്ങളുടെ തകര്‍പ്പന്‍ വിരുന്നാണ് ചിത്രം പ്രേക്ഷകര്‍ക്കായി സമ്മാനിക്കുന്നത്. കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ മൊബൈല്‍ഫോണുകള്‍ക്കും ചിത്രത്തില്‍ കാര്യമായ പങ്കുണ്ട്. ഒരു ലക്ഷത്തോളം മൊബൈല്‍ ഫോണുകള്‍ ചിത്രത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍ മുത്തുരാജ്.
മൊബൈല്‍ഫോണില്‍ നിന്നുണ്ടാകുന്ന റേഡിയേഷന് പക്ഷികളുടെ ജീവന് നേരെ ഉയര്‍ത്തുന്ന ഭീഷണിയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. അതുകൊണ്ട്തന്നെ നിരവധി മൊബൈല്‍ഫോണുകള്‍ ചിത്രത്തിലുടനീളം പ്രത്യക്ഷപ്പെടുന്നുണ്ട്. കടകളില്‍ ഡിസ്പ്ലേ ചെയ്യുന്ന ഡമ്മി മൊബൈലുകളാണ് ഇവയില്‍ അധികവും. ഉപയോഗശൂന്യമായ മൊബൈല്‍ ഫോണുകള്‍ വിവിധ ഇടങ്ങളില്‍ നിന്നും ശേഖരിച്ചത് മറക്കാനാകാത്ത അനുഭവമാണെന്നും ആര്‍ട് ഡയറക്ടര്‍ മുത്തുരാജ് വ്യക്തമാക്കി.
Read more: 2.0; സസ്പെന്സുകള് നിറച്ചൊരു ദൃശ്യവിരുന്ന്
രജനീകാന്തിനൊപ്പം അക്ഷയ് കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. എമി ജാക്സനാണ് 2.0യില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 2010 ല്‍ പുറത്തിറങ്ങിയ യെന്തിരന്റെ രണ്ടാം ഭാഗമാണ് ‘2.0’. എസ് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഡോ.വസിഗരന്‍, ചിട്ടി എന്നീ കഥാപാത്രങ്ങളെയാണ് രജനീകാന്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്