വിവാഹവേദിയിൽ ഡാൻസ് ചെയ്ത് ആരാധ്യ, കൈയ്യടിച്ച് ഐശ്വര്യ; വീഡിയോ കാണാം..

December 11, 2018

ഇന്ത്യ മുഴുവൻ ആരാധകരുള്ള കുട്ടിത്താരമാണ് ഐശ്വര്യ റായ് അഭിഷേക് ബച്ചൻ ദമ്പതികളുടെ മകൾ ആരാധ്യ. ഐശ്വര്യക്കൊപ്പമുള്ള ആരാധ്യയുടെ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ ആരാധ്യയുടെ ഡാൻസാണ് സോഷ്യൽ മീഡിയ ആഘോഷമാക്കിയിരിക്കുന്നത്.
മുകേഷ് അംബാനിയുടെ മകൾ ഇഷാ അംബാനിയുടെ വിവാഹാഘോഷവേളയിലാണ് ആരാധ്യ നൃത്തച്ചുവടുകളുമായി എത്തിയത്.

ഇഷയുടെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. വിവാഹത്തിന് മാറ്റുകൂട്ടാൻ ബോളിവുഡ് താരങ്ങളുടെ മനോഹര നൃത്തചുവടുകളും വിവാഹ വേദികളിൽ നിറഞ്ഞു നിന്നിരുന്നു.

താര ദമ്പതികളായ ഐശ്വര്യാ റായിയുടെയും അഭിഷേക് ബച്ചന്റെയും ഡാൻസ് സമൂഹ മാധ്യമങ്ങൾ നേരത്തെ ഏറ്റെടുത്തിരുന്നു. അതിന് തൊട്ട് പിന്നാലെ ഷാരുഖ് ഖാനും ഗൗരി ഖാനും മനോഹര നൃത്തച്ചുവടുകളുമായി വേദിയെ കീഴടക്കാൻ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് ആരാധ്യയുടെ നൃത്തചുവടുകളാണ്.