പുതിയ മേക്ക് ഓവറിൽ മാധവൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
![](https://flowersoriginals.com/wp-content/uploads/2018/12/raha.jpg)
നമ്പി നാരായണന്റെ ജീവിതം പറയുന്ന ചിത്രമാണ് ‘റോക്കട്രി: ദ് നമ്പി ഇഫക്ട്’. ചിത്രത്തിന്റെ പുതിയ ഫസ്റ്റ് ലുക്കാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മാധവൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ മേക്ക് ഓവർ പുറത്തുവിട്ടത്. ചിത്രത്തിൽ നായികാ കഥാപാത്രം ഉണ്ടായിരിക്കില്ലെന്ന് മാധവന് നേരത്തെ വെളിപ്പെടുത്തിയിരുന്നു..
‘റോക്കട്രി: ദ് നമ്പി ഇഫക്ട്’ എന്ന ചിത്രത്തില്‍ മാധവനാണ് നമ്പി നാരായണനായി വെള്ളിത്തിരയില്‍ എത്തുന്നത്. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ചിത്രത്തില്‍ നായിക കഥാപാത്രം ഉണ്ടായിരിക്കില്ലെന്ന് മാധവന് വ്യക്തമാക്കിയത്. ‘റോക്കട്രി: ദ് നമ്പി ഇഫക്ട്’ എന്ന സിനിമയുടെ സഹസംവിധായകന് കൂടിയാണ് മാധവന്.
Read also: ‘റോക്കട്രി: ദ് നമ്പി ഇഫക്ട്’ ചിത്രം അനൗണ്‍സ് ചെയത് മാധവന്
ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് അനുകൂലമായി സുപ്രീം കോടതി വിധി വരുന്നതിനും മുമ്പേ നമ്പി നാരായണന്റെ ജീവിതം സിനിമയാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അടുത്തിടെയാണ് ബഹിരാകാശ ശാസ്ത്രജ്ഞന് നമ്പി നാരായണന് നഷ്ട പരിഹാരം നല്കാന് സുപ്രീം കോടതി വിധി വന്നത്.
ആനന്ദ് മോഹനാണ് റോക്കട്രി: ദ് നമ്പി ഇഫക്ട്’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം പുറത്തിറങ്ങും. മാധവനാണ് നമ്പി നാരായണനായി വെള്ളിത്തിരയിലെത്തുന്നത്. നമ്പി നാരായണന് രചിച്ച ‘റെഡി ടു ഫയര്‍: ഹൗ ഇന്ത്യ ആന്‍ഡ് ഐ സര്‍വൈവ്ഡ് ദ് ഐഎസ്ആര്‍ഒ സ്പൈ കേസ്’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്.
മാധവനാണ് ചിത്രത്തില്‍ നമ്പി നാരായണന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ‘ചിലപ്പോള്‍ ഒരു മനുഷ്യനോട് ചെയ്യുന്ന തെറ്റ് ഒരു ജനതയോട് ചെയ്യുന്ന തെറ്റാണെന്ന്’ ടീസറില്‍ പറയുന്നുണ്ട്.