പ്രണയദിനത്തിൽ ക്യാംപസ് കഥ പറഞ്ഞ് ‘അഡാർ ലവ്’ എത്തുന്നു..
December 13, 2018

ഒരൊറ്റ ഗാനത്തിലൂടെ ജനശ്രദ്ധ നേടിയ ചിത്രം ‘ഒരു അഡാർ ലവ്’ റിലീസിനൊരുങ്ങുന്നു. വരുന്ന ഫെബ്രുവരി 14 പ്രണയ ദിനത്തിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഏറെ ചർച്ച ചെയ്യപ്പെട്ട ‘മാണിക്യ മലരായ പൂവി’ എന്ന ഗാനം റിലീസ് ചെയ്ത് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ചിത്രം റിലീസിനെത്തുന്നത്.
‘ചിത്രത്തിലെ മാണിക്യ മലരായ പൂവി…’എന്ന് തുടങ്ങുന്ന ഗാനവും ഗാനത്തിലെ രംഗങ്ങളുമാണ് ചിത്രത്തെ രാജ്യാന്തര തലത്തിൽ വരെ ജനപ്രിയമാക്കിയത്. റിലീസിനു മുന്നേ കോടികൾ സ്വന്തമാക്കിയ ഒരു അഡാർ ലവ് സ്റ്റോറി ബോക്സ് ഓഫീസിലും വൻ വിജയം നേടുമെന്നാണ് അണിയറപ്രവർത്തകരുടെ വിശ്വാസം.