പെറ്റി, സെൽഫി, സിനിമ….ജീവിതം മാറ്റിമറിയ്ക്കാൻ ഇതൊക്ക മതി…

December 6, 2018

‘പെറ്റി’, ‘സെൽഫി’, ‘സിനിമ’… മലയാളികൾക്ക് ഏറെ സുപരിചിതമാണ് ഈ വാക്കുകൾ.. ഒരു ശരാശരി മലയാളിയുടെ ജീവിതത്തോട് ഏറെ ചേർന്ന് നിൽക്കുന്നവയാണ് ഇവയൊക്കെ..ഇതൊക്കെയില്ലാതെ മലയാളികൾക്ക് ഒരു ജീവിതം ഉണ്ടാവില്ല…എന്നാൽ ഒരു പെറ്റി അടിച്ചത് നിമിത്തമായി മാറിയ അൽക്കുവാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരമായിരിക്കുന്നത്.

എറണാകുളം സ്വദേശിയായ അല്‍ക്കുവിന് ഒരു പെറ്റിക്കഥ പറയാനുണ്ട്. അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ച ഒരു പെറ്റിക്കഥ..അഥവാ ഒരു സെല്‍ഫിക്കഥ…   ഇത് വെറുമൊരു സെല്‍ഫിയല്ല അല്‍ക്കുവിനെ സിനിമയിലെടുക്കാന്‍ കാരണമായ സെൽഫി. പെറ്റി അടിക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ചേര്‍ത്ത് അല്‍ക്കു പകര്‍ത്തിയ സെല്‍ഫി സമൂഹമാധ്യമ ലോകത്ത് തരംഗമായിരുന്നു.

സുജിത്ത് വാസുദേവ് ചിത്രം ഓട്ടര്‍ഷയിൽ  ചെറിയൊരു വേഷത്തില്‍ അല്‍ക്കു എത്തിയിരുന്നു. ഇതിന് നിമിത്തമായത് അൽക്കുവിന്റെ ആ സെൽഫിയാണ്. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന ക്യാമ്പസ് ചിത്രം സകലകലാശാലയില്‍ ഒരു  കഥാപാത്രത്തെ അല്‍ക്കു അവതരിപ്പിക്കും. ചിത്രത്തില്‍ ബിടെക് വിദ്യാര്‍ത്ഥിയായാകും അല്‍ക്കു എത്തുക. മലയാളത്തിലെ പ്രമുഖ താരനിരയോടൊപ്പം 45ഓളം പുതുമുഖങ്ങളും അണിനിരക്കുന്ന സകലകലാശാല ജനുവരി 11നാണ് റിലീസിനെത്തുക.

നിരഞ്ജന്‍, മാനസ എന്നിവരാണ് പ്രധാനതാരങ്ങള്‍. ധര്‍മജന്‍ ബോള്‍ഗാട്ടി, ടിനി ടോം, ഹരീഷ് പെരുമണ്ണ, നിര്‍മ്മല്‍ പാലാഴി, സുഹൈദ് കുക്കു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിരിപ്പിക്കുന്നത്. ഓട്ടോ ഡ്രൈവറായി എറണാകുളത്ത് ജോലി ചെയ്യുകയാണ് അല്‍ക്കു.