ആരാധകര്‍ക്കായി അനുഷ്‌ക ശര്‍മ്മയുടെ തകര്‍പ്പന്‍ സര്‍പ്രൈസ്; വീഡിയോ കാണാം

December 2, 2018

ബോളിവുഡിലെ സൂപ്പര്‍ താരംഅനുഷ്‌ക ശര്‍മ്മയുടെമെഴുക് പ്രതിമ ലണ്ടനിലെ പ്രശസ്തമായ മാഡം ട്യുസോയിലെ മെഴുകു പ്രതിമകളുടെ ഇടയില്‍ സ്ഥാനം പിടിച്ച വാര്‍ത്ത ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ലണ്ടനിലെയും ഡല്‍ഹിയിലെയും മ്യൂസിയങ്ങളില്‍ മറ്റ് പ്രമുഖരുടെ മെഴുകു പ്രതിമകള്‍ക്കൊപ്പമാണ് അനുഷ്‌കയുടപ്രതിമ. ഇപ്പോഴിതാ അനുഷ്‌ക ശര്‍മ്മയുടെ മെഴുകുപ്രതിമ വീണ്ടും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുകയാണ്.

സംഭവം ഇങ്ങനെ; മ്യൂസിയത്തില്‍ അനുഷ്‌കയുടെ പ്രതിമ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ആരാധകര്‍. കറുപ്പ് വസ്ത്രമണിഞ്ഞ് സെല്‍ഫിയെടുക്കുന്ന തരത്തില്‍ ഉള്ള അനുഷ്‌ക ശര്‍മ്മയുടെ അടുത്ത് ആരാധകരെത്തിയതും പ്രതിമ ഒന്നനങ്ങി. അത് പ്രതിമ ആയിരുന്നില്ല ഒര്‍ജിനല്‍ അനുഷ്‌ക ശര്‍മ്മ തന്നെയാണെന്ന് തിരിച്ചറിഞ്ഞ ആരാധകര്‍ക്ക് ചിരി അടക്കാനായില്ല.

തന്റെ പ്രീയപ്പെട്ട ആരാധകര്‍ക്ക് ഒരു സര്‍പ്രൈസ് കൊടുക്കുന്നതിനുവേണ്ടിയാണ് ഇത്തരമൊരു ഉദ്യമത്തിന് അനുഷ്‌ക ശര്‍മ്മ തയാറായത്. അനുഷ്‌ക ശര്‍മ്മയുടെ ഈ കുസൃതിത്തരത്തിന്റെ വീഡിയോയും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍, കത്രീന കൈഫ് തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ഹോളിവുഡ് താരങ്ങളുടെയും ബ്രിട്ടീഷ് രാഞ്ജി, ക്വീന്‍ എലിസബത്ത് വരെയുള്ള 250 ഓളം മെഴുക് പ്രതിമകള്‍ക്കൊപ്പമാണ് അനുഷ്‌കയുടെമെഴുക് പ്രതിമയും എത്തിയത്.

തന്റെ മെഴുക് പ്രതിമയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം താരം നേരത്തെതന്നെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. ലണ്ടനില്‍സ്ഥിതി ചെയ്യുന്ന മെഴുകുപ്രതിമാ മ്യൂസിയമാണ് മാഡം ട്യുസോ വാക്‌സ് മ്യൂസിയം. ലോകത്തിലെ പ്രശസ്തരായ വ്യക്തികളുടെ മെഴുകുപ്രതിമകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം ഉടന്‍ തന്നെ ബോളിവുഡ് താരംദീപിക പദുക്കോണിന്റെമെഴുകു പ്രതിമയും ലണ്ടനില്‍ സ്ഥാപിക്കും.  മെഴുകു പ്രതിമ നിര്‍മ്മിക്കുന്നതിനായി മാഡം ട്യുസോയിലെവിദഗ്ദ്ധര്‍ ലണ്ടനില്‍ വച്ച് ദീപികയുമായി കൂടിക്കാഴ്ച നടത്തുകയും ദീപികയുടെ ഫോട്ടോയും ശരീരത്തിന്റെ അളവുകളും എടുക്കുകയും ചെയ്തിരുന്നു. ഈ ചിത്രങ്ങള്‍ നേരത്തെസോഷ്യല്‍ മീഡിയയില്‍ വൈറലായിരിന്നു.