തിയേറ്ററുകളിൽ വിസ്‌മയം സൃഷ്ടിച്ച് ‘അക്വാമാൻ’; മേക്കിങ് വീഡിയോ കാണാം…

December 19, 2018

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ ഹോളിവുഡ് ചിത്രം അക്വാമാൻ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ്. ഫ്യൂരിയസ് 7, കോണ്‍ജുറിംഗ് സീരിസ് ഉള്‍പ്പെടെ നിരവധി ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജയിംസ് വാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാസണ്‍ മൊമോവ നായകവേഷത്തിലെത്തുന്നു.

ജാസൺ വെള്ളിത്തിരയിൽ സൃഷ്‌ടിക്കുന്ന വിസ്മയങ്ങൾ പ്രേക്ഷകർ ഇറുകിയകളും നീട്ടി സ്വീകരിച്ചിരുന്നു. ചിത്രത്തിൽ ആംബര്‍ ഹെര്‍ഡാണ് നായികയായി എത്തുന്നത്. വാര്‍ണര്‍ ബ്രോസ് പിക്‌ചേഴ്‌സ് നിർമിക്കുന്ന ചിത്രത്തിന്റെ മേക്കിംഗ് വിഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.