മൂന്നു ഭാഷകള്‍ കോര്‍ത്തിണക്കി ‘ഓട്ടര്‍ഷ’യിലെ പുതിയ ഗാനം; വീഡിയോ കാണാം

December 1, 2018

അനുശ്രീ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ഓട്ടര്‍ഷ. തീയറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നതും. മൂന്നു ഭാഷകള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഓട്ടര്‍ഷയിലെ ഒരു ഗാനമാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നത്.

തമിഴ്, ഹിന്ദി, മലയാളം എന്നീ മൂന്നു ഭാഷകളിലായാണ് ഗാനത്തിലെ വരികള്‍ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത ഗാനരചയിതാവായ രാജീവ് നായരുടേതാണ് വരികള്‍. ശരത് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

സുജിത് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഓട്ടോറിക്ഷാ ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തിക്കൊണ്ട് തയാറാക്കിയ ചിത്രത്തിന്റെ ടീസറും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഓട്ടോറിക്ഷയുമായി ബന്ധപ്പെട്ട ഇവരുടെ അനുഭവങ്ങളും ടീസറില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Read more:വിത്യസ്ത താളവുമായി ‘ഓട്ടര്‍ഷ’യിലെ ഗാനം; വീഡിയോ കാണാം

അനിത എന്ന ഓട്ടോറിക്ഷ ഡ്രൈവറായിട്ടാണ് അനുശ്രീ ‘ഓട്ടര്‍ഷ’യില്‍ എത്തുന്നത്. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ ജീവിതമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം. അനുശ്രീയ്ക്ക് പുറമെ നിരവധി പുതുമുഖ താരങ്ങളും ചിത്രത്തിലെത്തുന്നുണ്ട്. നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. എല്‍ ജെ ഫിലിംസിന്റെ ബാനറിലാണ് ‘ഓട്ടര്‍ഷ’ റിലീസ് ചെയ്തത്.