ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ കിരീടം നേടി പി വി സിന്ധു..

ബാഡ്മിന്റണ്‍ സീസണൊടുവില്‍ മുന്‍നിര താരങ്ങളെ അണിനിരത്തി നടത്തുന്ന ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ പി.വി സിന്ധുവിന് കിരീടം. ഞായറാഴ്ച നടന്ന ഫൈനലില്‍ രണ്ടാം സീഡ് ജപ്പാന് താരം നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു തകര്‍ത്തു. സ്കോര്‍: 21-19, 21-17. ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.
ഒളിംപിക്സിലും ലോകചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത്- ഏഷ്യന്‍ ഗെയിംസിലും ഫൈനലുകളില്‍ പരാജയപ്പെട്ട സിന്ധു തുടര്‍ച്ചയായ അട്ടിമറികള്‍ക്കൊടുവിലാണ് കിരീടവും സ്വന്തമാക്കിയിരിക്കുന്നത്.
"I am the winner. No one can say I don’t win in finals, I have won the gold and this win is really special to me."
Watch the Rio 2⃣0⃣1⃣6⃣?medalist @Pvsindhu1 speak on her #BWFWorldTourFinals win#IndiaontheRise #badminton pic.twitter.com/nXIkMMTETf
— BAI Media (@BAI_Media) 16 December 2018