ജാനുവായി ഭാവന എത്തുന്നു; 96 ഇനി 99
![](https://flowersoriginals.com/wp-content/uploads/2018/12/Copy-of-Fb-Video-thumb-64.jpg)
വിജയ് സേതുപതിയും തൃഷയും പ്രധാനവേഷങ്ങളിൽ എത്തി പ്രേക്ഷക ഹൃദയം കവർന്ന 96 കന്നടയിലേക്ക്. സിനിമ കണ്ടിറങ്ങിയ ഒട്ടുമിക്ക ആളുകളെയും തങ്ങളുടെ ഭൂതകാലത്തിന്റെ മനോഹരമായ ഓർമ്മകളിലേക്ക് എത്തിച്ച ചിത്രം മലയാളവും തമിഴകവും ഒരുപോലെ നെഞ്ചേറ്റിയിരുന്നു..
ചിത്രം കന്നടയിൽ ചിത്രീകരിക്കുമ്പോൾ മലയാളികൾക്ക് വീണ്ടും അഭിമാനിക്കാം. ചിത്രത്തില്‍ തൃഷ കൈകാര്യം ചെയ്ത ജാനു എന്ന കഥാപാത്രത്തെ മലയാളത്തിന്റെ പ്രിയനടി ഭാവനയാകും അവതരിപ്പിക്കുക. വിജയ് സേതുപതി അവതരിപ്പിച്ച റാം എന്ന കഥാപാത്രത്തെ ഗണേഷാണ് വെള്ളിത്തിരയിൽ എത്തിക്കുന്നത്.
പ്രീതം ഗുബ്ബയാണ് ചിത്രം കന്നഡയില്‍ സംവിധാനം ചെയ്യുന്നത്. കന്നഡയില്‍ ചിത്രത്തിന്റെ പേര് ’99’ എന്നാണ്. പ്രീതവും ഗണേഷും കൂടി ഒന്നിച്ചൊരു സിനിമ എന്നു പറയുമ്പോള്‍ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കുമെന്നും അതുകൊണ്ടു തന്നെ ഈ ചിത്രം ചെയ്യാൻ വളരെ താത്പര്യമുണ്ടെന്നും ഭാവന പറഞ്ഞു. .