ആരാധകരെ ആവേശത്തിലാഴ്ത്തി ‘ക്യാപ്റ്റൻ മാർവൽ’; പുതിയ ട്രെയ്‌ലർ കാണാം..

December 5, 2018

ഹോളിവുഡ് ആരാധകർ അക്ഷമരായി കാത്തിരിക്കുന്ന ഏറ്റവും മികച്ച ചിത്രം ക്യാപ്റ്റൻ മാർവലിന്റെ പുതിയ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിന്റേതായി ആദ്യം പുറത്തിറങ്ങിയ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മാർവൽ യുണിവേഴ്‌സിന്റെ ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ക്യാപ്റ്റൻ മാർവൽ.

ചിത്രത്തിൽ ബ്രി ലാർസൺ ടൈറ്റിൽ റോളിൽ എത്തുന്നുണ്ട്. സാമുവൽ ജാക്സൺ, ജൂഡ് ലോ, ക്ലാർക്ക് ഗ്രെഗ് , ഗ്രെമ്മ ചാൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അന്ന ബോഡെന്‍, റയാന്‍ ഫ്ലെക്ക് എന്നിവരാണ് സംവിധാനം.

ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് എട്ടിന് തിയേറ്ററുകളിലെത്തും. ഇന്‍ഫിനിറ്റി വാറിന് ശേഷം സൂപ്പര്‍ ഹീറോ ചിത്രങ്ങളുടെ വരവിനായി കാത്തിരിക്കുന്ന സിനിമാ പ്രേമികൾക്ക് ഏറെ സന്തോഷം പകരുന്നതാണ് പുതിയ ചിത്രത്തിന്റെ വരവ്.