നവ കേരളത്തിന് താങ്ങാകാൻ താരങ്ങൾ അബുദാബിയിലേക്ക്; യാത്രയിലെ ദൃശ്യങ്ങൾ പങ്കുവെച്ച് അജു , വീഡിയോ കാണാം…

December 7, 2018

പ്രളയത്തിൽ തകർന്ന കേരളത്തിന് കൈത്താങ്ങാകാനായി സ്റ്റേജ് ഷോ ചെയ്യാനുള്ള തയാറെടുപ്പിലാണ് കേരള സിനിമാ മേഖല. അബുദാബിയിൽ സംഘടിപ്പിച്ചിരിക്കുന്ന ‘ഒന്നാണ് നമ്മൾ’ എന്ന മെഗാഷോയിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് സിനിമ പ്രവർത്തകർ. അബുദാബിയിലേക്കുള്ള യാത്രയിൽ നിന്നുള്ള മനോഹരമായ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് സിനിമാ താരങ്ങൾ.

അജു വർഗീസ് തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ തരംഗമായിരിക്കുന്നത്. ആസിഫ് അലി, ഹണി റോസ്, ജോജു ജോർജ്, സുധീർ കരമന, ഷിംന കാസീം, രമേശ് പിഷാരടി തുടങ്ങിയ താരങ്ങളെയും വീഡിയോയിൽ കാണാം.

Read also: ദുരിതക്കയത്തിൽ രക്ഷകരായവർക്ക് നന്ദി പറഞ്ഞും, ദുരിത അനുഭവങ്ങൾ പങ്കുവെച്ചും സിനിമ താരങ്ങൾ….

പ്രളയത്തിൽ തകർന്ന കേരളത്തിന്റെ പുനർനിർമ്മാണത്തിനായുള്ള പണം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് അബുദാബിയിൽ താരങ്ങൾ സ്റ്റേജ് ഷോ സംഘടിപ്പിച്ചിരിക്കുന്നത്.

 

View this post on Instagram

 

Cya in Abu Dhabi for #OnnanuNammal ?

A post shared by Aju Varghese (@ajuvarghese) on