പറക്കും പപ്പനാകാന്‍ ദിലീപ്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

December 26, 2018

ദിലീപ് കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രം വരുന്നു. ‘പറക്കും പപ്പന്‍’ എന്നാണ് ചിത്രത്തിന്റെ പേര്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ദിലീപ് തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പങ്കുവെച്ചത്.

ഒരു ലോക്കല്‍ സൂപ്പര്‍ ഹീറോ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും ഗ്രാന്‍ഡ് പ്രൊഡക്ഷനും ചേര്‍ന്നാണ് പറക്കും പപ്പന്റെ നിര്‍മ്മാണം. വിയാന്‍ വിഷ്ണുവാണ് ചിത്രത്തിന്റെ നിര്‍മ്മണം. അതേസമയം സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.