ആരാധകരോട് ആംഗ്യം കാണിച്ച് ദുൽഖർ; അനുസരണയോടെ ആരാധകർ ; വീഡിയോ കാണാം…
December 29, 2018
കേരളത്തിന് അകത്തും പുറത്തുമായി നിരവധി ആരാധകരുള്ള താരങ്ങളാണ് മലയാളത്തിന്റെ പ്രിയപ്പെട്ട മമ്മൂക്കയും മകൻ കുഞ്ഞിക്കയും. ആരാധകരോട് സ്നേഹം കാണിക്കുന്ന കാര്യത്തിലും ഇരുവരും മുന്നിൽ തന്നെയാണ്. കഴിഞ്ഞ ദിവസം ദുൽഖറിന്റെ വീടിന് മുന്നിലെത്തിയ ആരാധകരോട് ആംഗ്യം കാണിക്കുകയും അവർക്കൊപ്പം ചിത്രങ്ങൾ എടുക്കുകയും ചെയ്ത ദുല്‍ഖറിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ തരംഗമാകുന്നത്.
വീടിനു മുന്നിലെത്തിയ ആരാധകരോട് കുട്ടി ഉറങ്ങുകയാണെന്നും ബഹളം വയ്ക്കരുതെന്നും ദുൽഖർ ആംഗ്യം കാട്ടി. തുടർന്ന് ബഹളം കുറച്ച ആരാധകർക്കിടയിലേക്ക് ഇറങ്ങിവന്ന ദുൽഖർ ആരാധകരിലൊരാളുടെ ഫോൺ വാങ്ങിച്ച് ചിത്രങ്ങളും വീഡിയോകളും എടുക്കുകയും ചെയ്തു. വൈറലായ വീഡിയോ കാണാം..