വിധിയെഴുതി ജനങ്ങൾ; തിരിച്ചുവരവ് ഉറപ്പിച്ച് കോൺഗ്രസ്
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കാത്ത് ഇന്ത്യൻ രാഷ്ട്രീയ ലോകം.. അഞ്ച് സംസ്ഥാനങ്ങളിലായി 678 മണ്ഡലങ്ങളിലെ 8500-ഓളം സ്ഥാനാർഥികളുടെ വിധി പ്രഖ്യാപിച്ച് ജനങ്ങൾ. ഛത്തീസ്‌ഗണ്ഡ്, തെലുങ്കാന, മിസോറാം, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ അഞ്ച് സംസ്ഥാനങ്ങളുടെ വിധി പ്രഖ്യാപിക്കുമ്പോൾ നാല് സംസ്ഥാനങ്ങളിലും കോൺഗ്രസ് തരംഗത്തിന് സൂചന.. രാവിലെ എട്ട് മണിയ്ക്ക് ആരംഭിച്ച വോട്ടെണ്ണൽ അവസാനിക്കാൻ ഇനി നിമിഷങ്ങൾ മാത്രം. കോൺഗ്രസിന്റെ തിരിച്ചുവരവ് ഉറപ്പിച്ച് രാഷ്രീയ പാർട്ടികൾ.
മധ്യപ്രദേശ്:
തൊഴിലില്ലായ്മയും കാർഷികപ്രശ്നങ്ങളും ബിജെപിയെ പ്രതിരോധത്തിലാക്കിയപ്പോൾ കോൺഗ്രസം ബിജെപിയും തമ്മിൽ ഇഞ്ചോടിച്ച് പോരാട്ടം.. 230 മണ്ഡലങ്ങൾ ഉള്ള മധ്യപ്രദേശിൽ ഇപ്പോൾ ഇഞ്ചോടിച്ച് പോരാട്ടമാണ് നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇവിടുത്തെ നില മാറി മറിഞ്ഞുകൊണ്ടിരിക്കുമ്പോൾ വിജയപ്രതീക്ഷ കൈവിടാതെ ഇരു പാർട്ടികളും കാത്തിരിക്കുകയാണ്.
BJP-105
INC-110
OTH-15
മിസോറാം..
ആകെ 40 സീറ്റുകളുള്ള മിസോറമിൽ കേവലഭൂരിപക്ഷത്തിന് 21 സീറ്റുകൾ വേണം. മിസോ നാഷണൽ ഫ്രണ്ടും കോൺഗ്രസും തമ്മിലാണ് ഇത്തവണ പ്രധാനമത്സരം നടന്നത്. കൊച്ചുസംസ്ഥാനമായ മിസോറമിൽ ഇത്തവണ ആകെ മത്സരിച്ചത് 209 സ്ഥാനാർഥികളാണ്. 10 വർഷത്തെ കോൺഗ്രസ് ഭരണത്തിന് അന്ത്യം കുറിയ്ക്കാൻ ചെറുപാർട്ടികൾക്ക് കഴിയുമോ എന്ന് ഇത്തവണ കാത്തിരുന്ന് കാണാനാണ് ഇനി നിമിഷങ്ങൾ കൂടി മാത്രം.
BJP-1
INC-6
MNF-29
OTH-4.
ഛത്തീസ്‌ഗണ്ഡ്:
നാലാം വട്ടവും അധികാരത്തിൽ എത്താമെന്ന ബിജെപിയുടെ മോഹത്തിന് വിലങ്ങിട്ട് കോൺഗ്രസ്. കോൺഗ്രസിന്റെ നില കേവല ഭൂരിപക്ഷവും പിന്നിട്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്.
BJP-18
INC-63
CJS-
OTH-9
തെലുങ്കാന :
119 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് വീണ്ടും വിജയം ഉറപ്പിച്ച് ചന്ദ്രശേഖര റാവുവിന്റെ പാർട്ടി.
TRS- 87
INC-23
BJP-2
OTH- 7
രാജസ്ഥാൻ :
എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവയ്ക്കുന്നതാണ് രാജസ്ഥാനിലെ സ്ഥിതി വിശേഷം. കോൺഗ്രസ് മുന്നിട്ട് നിൽക്കുന്ന രാജസ്ഥാനിൽ ബിജെപിയും കോൺഗ്രസും തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. നിലവിൽ രാജസ്ഥാൻ ബിജെപി ഭരിക്കുന്ന സംസ്ഥാനം ആണെങ്കിലും ഇപ്പോൾ കോൺഗ്രസ് ആണ് മുന്നിൽ നിൽക്കുന്നത്. 200 മണ്ഡലങ്ങൾ ഉള്ള സംസ്ഥാനമാണ് രാജസ്ഥാൻ.
BJP-80
INC- 94
OTH-25