ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം വാരുന്ന താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് ഫോർബ്‌സ്; പട്ടികയിൽ ഇടം നേടി മമ്മൂട്ടിയും ..

December 5, 2018

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പണം വാങ്ങുന്ന നൂറ് താരങ്ങളുടെ പട്ടിക ഫോബ്‌സ് മാസിക പുറത്തുവിട്ടു. പട്ടികയിൽ ഇടം നേടി  മലയാളി താരം മമ്മൂട്ടിയും. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നതിൽ ഒന്നാമനായി നിൽക്കുന്നത് സൽമാൻ ഖാനാണ്. ഇത് മൂന്നാം തവണയാണ് ഫോബ്‌സ് മാസിക പുറത്തുവിടുന്ന കോടിപതികളിൽ ഒന്നാമനായി സൽമാൻ എത്തുന്നത്.

കഴിഞ്ഞ ഒക്ടോബർ ഒന്ന് മുതൽ ഈ വർഷം സെപ്തംബർ 30 വരെയുള്ള കാലയളവിൽ ഏറ്റവും അധികം പണം സമ്പാദിച്ചവരുടെ പട്ടികയാണ് ഫോബ്‌സ് പുറത്തുവിട്ടത്. ഇതിൽ 253.25 കോടി രൂപയാണ് സിനിമ, പരസ്യം, റിയാലിറ്റി ഷോ എന്നിവയിൽ നിന്നുമായി സൽമാൻ സമ്പാദിച്ചത്. വീരാട് കൊഹ്‌ലിയാണ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത് 228.09 കോടിയാണ് കോഹ്‌ലിയുടെ സമ്പാദ്യം. 185 കോടിയുമായി അക്ഷയ് കുമാറാണ് മൂന്നാം സ്ഥാനത്ത് നിൽക്കുന്ന താരം.

അതേസമയം 18 കോടി വരുമാനവുമായി 49 ആം സ്ഥാനത്ത് ഇടം നേടിയിരിക്കുകയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിക്കൊപ്പം തന്നെ 18 കോടി വരുമാനം നേടുന്ന താരമാണ് പ്രിയങ്ക ചോപ്ര. 2017 ൽ 68 കോടിയായിരുന്നു പ്രിയങ്കയുടെ സമ്പാദ്യം.