അധോലോക കുടുംബത്തിന്റെ കഥ പറഞ്ഞ് ‘ഗാംബിനോസ്’

December 3, 2018

അധോലോക കുടുംബത്തിന്റെ കഥ പറഞ്ഞ് പുതിയ ചിത്രം. നവാഗതനായ ഗിരീഷ് പണിക്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദി ഗാംബിനോസ്’. അമേരിക്കയിൽ താമസമാക്കിയ ഒരു ഇറ്റാലിയൻ കുടുംബമാണ് ഗാംബിനോസ്. ഈ ഭീകര കുടുംബത്തെ അമേരിക്കയിലെ പോലീസ് പോലും ഭയപ്പെട്ടിരുന്നു. ഈ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം പുതിയ രൂപത്തിലാണ് വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നത്.

ഭരണകൂടത്തിനും പോലീസിനും നിരന്തരം ഭീഷണി ആയിരുന്ന കുടുംബത്തെക്കുറിച്ചുള്ള ചിത്രം നിർമ്മിക്കുന്നത് ഓസ്‌ട്രേലിയൻ ഫിലിം കമ്പനിയായ കങ്കാരു ബ്രോഡ് കാസ്റ്റിംഗിന്റെ ബാനറിലാണ്. ‘സ്റ്റോറി ഓഫ് എ ക്രൈം ഫാമിലി’ എന്ന ടാഗ്‌ലൈനോടുകൂടി എത്തുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് വിഷ്ണു വിനയനാണ്. ചിത്രത്തിൽ വിഷ്ണുവിന്റെ നായികയായി വേഷമിടുന്നത് നീരജയാണ്.

ലോകത്തെ തന്നെ ഏറ്റവും ശക്തരായ അധോലോക  കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം അടുത്ത വര്ഷം തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് എൽബൻ കൃഷ്ണയാണ്.