മലയാളികളുടെ പ്രിയപ്പെട്ട ഗൗതമി തിരിച്ചെത്തുന്നു…

December 23, 2018

വളരെ കുറഞ്ഞ ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ നായികയാണ് ഗൗതമി. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന് താരം വീണ്ടും തിരിച്ചെത്തുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. എന്നാൽ ഇത്തവണ താരം എത്തുന്നത് നായികയായി അല്ല സംവിധായക ആയിട്ടാണെന്നുള്ളതാണ് ആരാധകരിൽ ആവേശം വർധിപ്പിച്ചത്.

‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകകയും ‘ഡയമണ്ട് നെക്ക്‌ലേസ്’, ‘ചാപ്‌റ്റേര്‍സ്’, ‘കൂതറ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയ പ്രകടനം കാഴ്ച വെക്കുകയും ചെയ്ത ഗൗതമി നായര്‍ മലയാള സിനിമയിലേക്ക് സംവിധായികയായാണ് തിരിച്ചെത്തുന്നത്.

സണ്ണി വെയ്ന്‍, അനൂപ് മേനോന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ദുര്‍ഗ കൃഷ്ണയാണ് നായിക. കെ എസ് അരവിന്ദ്, ഡാനിയല്‍ സായൂജ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.