‘സുഡാനി’ക്ക് ശേഷം പുതിയ ചിത്രവുമായി ഹാപ്പി അവേഴ്സ്
![](https://flowersoriginals.com/wp-content/uploads/2018/12/47223865_10217340601727677_5756534028194807808_n.jpg)
തീയറ്റുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. സുഡാനി ഫ്രം നൈജീരിയക്ക് ശേഷം ഹാപ്പി അവേഴ്സിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചു. എന്നാല്‍ ചിത്രത്തിന്റെ പേര് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. പൊന്നാനിയിലും പരിസര പ്രദേശങ്ങളിലുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.
ചിത്രത്തിലേക്കായി അഭിനേതാക്കളെ ആവശ്യമുണ്ട് എന്ന് അറിയിച്ചുകൊണ്ട നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ കാസ്റ്റിംഗ് കോളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരട്ടകളേ തോടിക്കൊണ്ടുള്ളതായിരുന്നു കാസ്റ്റിംഗ് കോള്‍.
സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരവും ഫെയ്സ്ബുക്കിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. സുഡാനി ക്ക് ശേഷം Happy Hours Entertainment നിര്‍മിച്ച് Ashraf Hamza സംവിധാനം ചെയ്യുന്ന സിനിമ ഇന്ന് ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നു. ആശംസകളോടെ സുഹൃത്തുക്കള്‍ Sharfu Amishaff Suhas