അന്താരാഷ്ട ചലച്ചിത്രമേളയിൽ തിളങ്ങി ലിജോ ജോസ് പെല്ലിശ്ശേരിയും, സുഡാനിയും ; അഭിമാനത്തോടെ മലയാള സിനിമ ലോകം..

December 14, 2018

23ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ തിളങ്ങി മലയാള സിനിമയും. മികച്ച സംവിധായകനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശേരി കരസ്ഥമാക്കി. ‘ഈ മ യൗ’ എന്ന ചിത്രത്തിന്റെ സംവിധാന മികവിനാണ് പുരസ്കാരം പെല്ലിശ്ശേരിയെ തേടിയെത്തടിയത്.. സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം.

മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം ഇറാനിയൻ ചിത്രം ഡാർക് റൂം സ്വന്തമാക്കി. ടേക്കിങ് ദ ഹോഴ്സ് ടു ഈറ്റ് ജലേബീസ് എന്ന ചിത്രം സംവിധാനം ചെയ്ത അനാമിക ഹക്സർ മികച്ച നവാഗത സംവിധായികക്കുള്ള രജത ചകോരം നേടി.

അതേസമയം ഈ മ യൌവിന് വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞ്  ലിജോ ജോസ് പെല്ലിശേരി. കലാകേരളത്തിന്റെ ഉയര്‍ത്തെഴുനേല്‍പ്പാണ് മേളയിലൂടെ സാധ്യമായതെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു..

അതേസമയം 49-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലുംമലയാള സിനിമ അഭിമാന നേട്ടം കൊയ്തിരുന്നു. മികച്ച നടനും മികച്ച സംവിധായകനുമുള്ള രണ്ട് പുരസ്‌കാരങ്ങളാണ് മലയാളസിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ചെമ്പന്‍ വിനോദാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ഈ മ യൗ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള രജത മയൂര പുരസ്‌കാരവും സ്വന്തമാക്കി. ഇത് ആദ്യമായാണ് മലയാള സിനിമയ്ക്ക് ഒന്നിലധികം പുരസ്‌കാരങ്ങള്‍ ലഭിക്കുന്നതും.

മലപ്പുറത്തിന്റെ ഫുട്ബോൾ ആവേശം പശ്ചാത്തലമാക്കിയൊരുക്കിയ സുഡാനി ഫ്രം നൈജീരിയ സംവിധാനം ചെയുന്നത് നവാഗതനായ സക്കറിയയാണ്. നൈജീരിയൻ സ്വദേശി സാമുവേല്‍ ആബിയോളയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫുട്ബോൾ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രം നിർമിക്കുന്നത് ഷൈജു ഖാലിദും സമീർ താഹിറും ചേർന്നാണ്. ഷൈജു ഖാലിദ് തന്നയാണ് ക്യാമറയും കൈകാര്യം ചെയ്യുന്നത്.