ശക്തമായ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും…

December 5, 2018

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ്  ടെസ്റ്റിനുള്ള ആദ്യ ടീമിനെ പ്രഖ്യാപിച്ച് ഇന്ത്യ. ക്യാപ്റ്റൻ വീരാട് കൊഹ്‌ലിയാണ് ടീമിനെ പ്രഖ്യാപിച്ചത്.ആദ്യ ടെസ്റ്റിനുള്ള അന്തിമ ഇലവനെ അവസാന നിമിഷമേ പ്രഖ്യാപിക്കുക ഉള്ളുവെങ്കിലും 12 അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യ.

പരിക്കേറ്റതിനെ തുടർന്ന് മത്സരത്തിൽ പൃഥ്വി ഷാ ഉണ്ടാവില്ല. പകരം കെ എൽ രാഹുലും മുരളി വിജയിയും ഇന്നിംഗ്‌സ് ഓപ്പൺ ചെയ്യും. തുടർന്ന് ചേതേശ്വർ പൂജാര,  വീരാട്‌ കോഹ്ലി , അജിങ്ക്യ രഹാനെ, രോഹിത് ശർമ്മ, ഹനുമാ വിഹാരി, റിഷഭ് പന്ത് എന്നിങ്ങനെയാണ് ബാറ്റ് ചെയ്യുന്നത്.

ബൗളിങ് നയിക്കാൻ കളിക്കളത്തിൽ എത്തുന്നത്  രവിചന്ദ്ര അശ്വിന്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബൂംമ്ര, ഇശാന്ത് ശര്‍മ്മ എന്നിവരാണ്.

ഇന്ത്യൻ  ടീം…

കെ എല്‍ രാഹുല്‍, മുരളി വിജയി, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, രോഹിത് ശര്‍മ്മ, ഹനുമാ വിഹാരി, റിഷഭ് പന്ത്, രവിചന്ദ്ര അശ്വിന്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബൂംമ്ര, ഇശാന്ത് ശര്‍മ്മ

ഓസ്‌ട്രേലിയ ഇലവന്‍…

മാര്‍ക്കസ് ഹാരിസ്, ആരോണ്‍ ഫിഞ്ച്, ഉസ്‌മാന്‍ ഖവാജ, ഷോണ്‍ മാര്‍ഷ്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ട്രവിസ് ഹെഡ്, ടിം പെയ്‌ന്‍, പാറ്റ് കമ്മിണ്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹെയ്‌സല്‍വുഡ്.