അഭിനയം അവസാനിപ്പിക്കാനൊരുങ്ങി കമൽഹാസൻ; ഞെട്ടലോടെ ആരാധകർ

December 5, 2018

സിനിമ രംഗത്ത് നിരവധി ആരാധകരുള്ള താരമാണ് കമൽഹാസൻ. വ്യത്യസ്‌തമായ  കഥാപാത്രങ്ങളിലൂടെ സിനിമ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരം അഭിനയം അവസാനിപ്പിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ തമിഴകത്തും മലയാളത്തിലും നിറഞ്ഞു നിൽക്കുന്നത്.

ശങ്കർ സംവിധാനം ചെയ്യുന്ന ”ഇന്ത്യന്‍ 2 താന്‍ അഭിനയിക്കുന്ന അവസാന ചിത്രമായിരിക്കുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി കൂടുതല്‍ സമയം കണ്ടെത്തുന്നതിനാണ് അഭിനയ ജീവിതത്തില്‍ നിന്നുള്ള ഈ വിടവാങ്ങലെന്നും കമല്‍ പറഞ്ഞു.

കൊച്ചി കിഴക്കമ്പലം പഞ്ചായത്തില്‍ ‘ട്വന്റി-20’യുടെ നേതൃത്വത്തില്‍ പാവപ്പെട്ടവര്‍ക്കായുള്ള ഭവനപദ്ധതിയുടെ താക്കോല്‍ദാനം നിര്‍വ്വഹിക്കാന്‍ എത്തിയതായിരുന്നു കമല്‍ഹാസന്‍.