25 വർഷങ്ങൾ പൂർത്തിയാക്കി ‘മണിച്ചിത്രത്താഴ്’; വൈറലായി ശോഭനയുടെ കുറിപ്പ്

December 19, 2018

മലയാള സിനിമ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. നടന വിസ്മയങ്ങൾ മോഹൻലാൽ, ശോഭന, സുരേഷ് ഗോപി, തിലകൻ, കുതിരവട്ടം പപ്പു, ഇന്നസെന്റ്, നെടുമുടി വേണു, കെ പി സി ലളിത തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരന്ന ചിത്രം..

എത്രകണ്ടാലും മതിവരാത്ത, ഓരോ തവണയും പൊട്ടിച്ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, പേടിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങളിലൂടെ  കടന്നു പോകുന്ന ഒരു സൂപ്പർഹിറ്റ് ചിത്രം. ചിത്രത്തിലെ പ്രധാന കഥാപത്രങ്ങളായ നാഗവല്ലിയെയും, നകുലനെയും, സണ്ണിയെയും മാത്രമല്ല… ചിത്രത്തിലെ ഏറ്റവും ചെറിയ കഥാപത്രങ്ങൾ ചെയ്ത വ്യക്തികൾ വരെയും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നില്കുന്നു.

ചിത്രത്തിലെ ഡയലോഗുകളും പാട്ടുകളും സമൂഹ മാധ്യമങ്ങളിൽ ഇന്നും നിറഞ്ഞു നിൽക്കുമ്പോൾ ചിത്രം പിറന്നിട്ട് ഇപ്പോൾ  25 വർഷങ്ങൾ പൂർത്തിയാക്കിയിരുന്നു… ഇന്നലെ കണ്ട ചിത്രം പോലെ മലയാളികളുടെ മനസ്സിൽ നിറഞ്ഞു നില്കുന്ന മണിച്ചിത്രത്താഴിന്റെ വിശേഷങ്ങളുമായി എത്തുകയാണ് മണിച്ചിത്രത്താഴിലെ നാഗവല്ലി, നകുലേട്ടന്റെ ഗംഗ…മലയാളികളുടെ സ്വന്തം ശോഭന..

Read also: മലയാള സിനിമയെ അനശ്വരമാക്കിയ സ്ത്രീ നായകന്മാരെ കാണാം…..

ഫാസിലിന്‍റെ സംവിധാനത്തില്‍ 1993 ഡിസംബര്‍ 25-നാണ് മണിച്ചിത്രത്താഴ് പുറത്തിറങ്ങിയത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരവും ശോഭനയെ തേടിയെത്തിയിരുന്നു. ഈ അവസരത്തില്‍ ആരാധകരോട് നന്ദിയും ഒപ്പം മാപ്പും പറഞ്ഞ് ശോഭന എത്തിയിരിക്കുകയാണ്…

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം ചിത്രത്തെക്കുറിച്ചുള്ള ഓർമ്മകളുമായി എത്തിയത്…

എന്റെ എല്ലാ മീഡിയ സുഹൃത്തുക്കൾക്കും, മണിച്ചിത്രത്താഴിന്റെ ഫാൻസുകൾക്കും…. ഞാൻ മാർഗഴി പെർഫോമൻസുമായി ചെന്നൈയിൽ കുറച്ച് തിരക്കിലായിരുന്നു അതിനാലാണ് നിങ്ങളുടെ അന്വേഷണങ്ങൾക്ക് മറുപടി നല്കാതിരുന്നതെന്നും ഇപ്പോൾ അതിൽ ക്ഷമ ചോദിക്കുന്നുവെന്നും ശോഭന പറഞ്ഞു..

വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ആ സിനിമ ആളുകള്‍ മറന്നിട്ടില്ലെന്നതും കൂടുതല്‍ അഭിനന്ദനങ്ങള്‍ നേടുന്നതും വലിയൊരു കാര്യമാണെന്നും ശോഭന എഴുതിച്ചേർത്തു..എനിക്കു മാത്രമല്ല ചിത്രത്തിലെ മറ്റു ആര്‍ട്ടിസ്റ്റുകള്‍, സംവിധായകന്‍, ടെക്‌നീഷ്യന്‍മാര്‍ എന്നിവര്‍ക്കും സമാന അനുഭവം തന്നെയായിരിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. അവരോടെല്ലാം എന്റെ സ്‌നേഹവും ബഹുമാനവും അറിയിക്കുന്നു’ ശോഭന കുറിച്ചു..