പുത്തൻ ലുക്കിൽ ചെമ്പൻ വിനോദ്; ‘മാസ്കി’ന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ച് ടൊവിനോ

December 4, 2018

മലയാളികളുടെ അഭിമാന താരം, മലയാള സിനിമയുടെ സ്വന്തം ചെമ്പൻ വിനോദിന്റെ പുതിയ ചിത്രം ഉടൻ എത്തും, മാസ്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ടോവിനോ തോമസ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. പുതിയ രൂപത്തിൽ ചെമ്പൻ വിനോദ് എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സുനിൽ ഹനീഫാണ്.

ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നവാഗതനായ സുനില്‍ ഹനീഫ് സംവിധാനം ചെയ്യുന്ന ചിതം കോമഡി എന്റർടൈനറാണ്.

ചെഗുവേരയുടെ ലുക്കിലെത്തുന്ന സലിം  കുമാറും, വിജയ രാഘവന്റെ വ്യത്യസ്തമായ ഗെറ്റപ്പും ചിത്രത്തില്‍ കാണാം. ‘മുഹമ്മദും ആല്‍ബിനും ശത്രുക്കളായ കഥ’ എന്നതാണ് ചിത്രത്തിന്റെ ടാഗ്‍ലൈന്‍.