‘മേരേ പ്യാരേ ദേശവാസിയോം’ തിയേറ്ററുകളിലേക്ക്..ഫസ്റ്റ് ലുക്ക് കാണാം..

December 15, 2018

സന്ദീപ് അജിത് കുമാർ സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രം ‘മേരേ പ്യാരേ ദേശവാസിയോം’ ഉടൻ തിയേറ്ററുകളിൽ എത്തും. ചിത്രതെത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ഷൈൻ ടോം ചാക്കോ. റിമംമ്പര്‍ സിനിമാസിന്റെ ബാനറില്‍ സായി പ്രൊഡക്ഷന്‍സും അനില്‍ വെള്ളാപ്പിള്ളിലും ചേര്‍ന്നാണ് നിര്‍മ്മാണം.

നിര്‍മ്മല്‍ പാലാഴി, അഷ്‌ക്കര്‍ സൗദാന്‍, കെടിസി അബ്ദുള്ള, ദിനേശ് എരഞ്ഞിക്കല്‍, വിനോദ് കോഴിക്കോട്, ജയരാജ്, നീന കുറുപ്പ്, ആര്യാദേവി, അഞ്ജലി സജയന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.പേരിലെ കൗതുകം പോലെതന്നെ കോമഡി എന്റര്‍ടെയ്‌നറായ ചിത്രം അടുത്ത വർഷം ഫെബ്രുവരിയില്‍ തീയറ്ററകളിലെത്തും.