ഹാസ്യ മുഹൂർത്തങ്ങൾ കോർത്തിണക്കി തങ്ക ഭസ്മകുറിയിട്ട തമ്പുരാട്ടി എത്തുന്നു

December 28, 2018

നിരവധി ഹാസ്യ മുഹൂർത്തങ്ങൾ കോർത്തിണക്കി തങ്ക ഭസ്മകുറിയിട്ട തമ്പുരാട്ടി എത്തുന്നു.. യുവതാരങ്ങള്‍ അണിനിരക്കുന്ന ചിത്രം തങ്ക ഭസ്മകുറിയിട്ട തമ്പുരാട്ടിയുടെ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം ഇടംപിടിച്ചിരുന്നു. പോസ്റ്ററിൽ മലയാളത്തിന്റെ അനശ്വര നായകൻ പ്രേംനസീറിന്റെ ഫോട്ടോകൾ ഉള്ളതാണ് ചര്‍ച്ചയായത്. പ്രേംനസീറിന്റെ എക്കാലത്തെയും ഹിറ്റ് ഗാനമായ തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി എന്ന് തുടങ്ങുന്ന പാട്ടിലെ ആദ്യ വരിയാണ് സിനിമയുടെ പേരായി ഉപയോഗിച്ചത്.

അർജുൻ,ഭഗത്,ബൈജു,സുധിർകരമന,ദേവികനമ്പ്യാർ, ആര്യ, സീമ.ജി.നായർ,കലാഭവൻ നവാസ്, മണികണ്ഠൻ, സൂരജ്, സജിമോൻ പാറയിൽ സിനോജ് തുടങ്ങിയവരാണ് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടിയിൽ അഭിനയിച്ചിരിക്കുന്നത്. പ്രേംനസീറിന്റെ കൂട്ടു കുടുംബം എന്ന സിനിമയിൽ അദ്ദേഹം പാടി അഭിനയിച്ച എക്കാലത്തെയും മനോഹരഗാനമാണ് തങ്കഭസ്മകുറിയിട്ട തമ്പുരാട്ടി.