സമൂഹമാധ്യമങ്ങളിൽ തരംഗമായി ‘ഞാൻ പ്രകാശന്റെ’ കിടിലൻ ഫാൻ മെയ്ഡ് വീഡിയോ…
December 14, 2018

മലയാള തനിമ പുനരാവിഷ്കരിച്ച് സത്യനും ശ്രീനിയും ചേർന്ന് തയാറാക്കിയ ഞാൻ പ്രകാശൻ എന്ന ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രത്തിന്റെ ടീസർ മലയാളികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു. ഫഹദ് വളരെ മനോഹരമാക്കിയ ടീസറിന്റെ ഫാൻ മെയ്ഡ് വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.
ഫഹദ് അവിസ്മരണീയമാക്കിയ വേഷത്തിൽ എത്തുന്ന ചെറുപ്പക്കാരനും തികഞ്ഞ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശരിക്കും ഫഹദ് ആണെന്ന് തോന്നിപോകുമെന്നും പലരും കമന്റുകൾ ഇട്ടിട്ടുണ്ട്.
ജ്യോതിഷ് മലയാറ്റൂർ, നിതിൻ രാജ്, ആൽബർട്ട് ജോൺസൺ എന്നീ യുവാക്കളാണ് ഈ വീഡിയോക്ക് പിന്നിൽ. ടീസറിൽ കാണുന്നതുപോലുള്ള കല്യാണ വീടും സദ്യയുമെല്ലാം ഈ വീഡിയോയിലും വളരെ കൃത്യമായി ആവിഷ്കരിച്ചിട്ടുണ്ട്.