ഹർത്താലിലും ആവേശം ചോരാതെ ‘ഒടിയൻ’ ഫാൻസ്; കിടിലൻ ട്രോളുമായി മലയാളീസ്
December 14, 2018

കേരളക്കര മുഴുവൻ ആവേശത്തോടെ കാത്തിരുന്ന ദിവസമായിരുന്നു ഡിസംബർ 14. മലയാളത്തിന്റെ പ്രിയപ്പെട്ട മോഹൻലാലിൻറെ ഏറ്റവും പുതിയ ചിത്രം ഒടിയൻ കേരളക്കരയിൽ സൃഷ്ടിച്ചത് വൻ ആവേശമായിരുന്നു. എന്നാൽ ബി ജെ പി പ്രഖ്യാപിച്ച പെട്ടന്നുള്ള ഹർത്താൽ സിനിമാ പ്രേമികളെ രോഷം കൊള്ളിച്ചു. ഇതിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ട്രോളൊഴുക്കും തുടങ്ങി.
ബി ജെ പി പ്രഖ്യാപിച്ച ഹർത്താൽ പക്ഷെ ചിലയിടങ്ങളിൽ ചിത്രത്തിന്റെ പ്രദർശനം നിർത്തി വെച്ചു. സുരക്ഷാ പ്രശ്നമുള്ളതിനാൽ വൈകീട്ട് ആറ് മണിക്ക് ശേഷം ഇവിടെ ചിത്രം പ്രദർശിപ്പിക്കും
ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്ന ട്രോളുകൾ വായിക്കാം…