നവദമ്പതികൾക്കൊപ്പം താരമായി വിവാഹവേദിയിലെ കേക്കും; വൈറലായ ചിത്രങ്ങൾ കാണാം..

December 6, 2018

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ പോപ്പ് ഗായകൻ നിക്ക് ജോനസുമായുള്ള വിവാഹമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല..വിവാഹത്തിന്റെ വീഡിയോയ്ക്കും ചിത്രങ്ങൾക്കും സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്.

താരങ്ങളുടെ വിവാഹഘോഷങ്ങളുടെ ഭാഗമായി 18 അ‌ടി ഉയരത്തിലുള്ള കേക്ക് മുറിക്കുന്ന ദമ്പതികളുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ആറു നിലകളായി ഒരുക്കിയ കേക്ക് മുറിക്കുന്ന പ്രിയങ്കയുടെയും നിക്കിന്റെയും ചിത്രങ്ങളാണ് ഇപ്പോൾ തരംഗമായിരിക്കുന്നത്.

വിവാഹ ചടങ്ങിലേക്കുള്ള കേക്ക്  കുവൈറ്റ്, ദുബായ് എന്നിവിടങ്ങളിൽ നിന്നെത്തിയ പാചക വിദഗ്ധരാണ്  തയ്യാറാക്കിയതെന്നാണ് റിപ്പോർട്ട്. കേക്ക് മുറിക്കുന്ന ചിത്രങ്ങൾ പ്രിയങ്കയും നിക്കും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. കേക്ക് മുറിക്കാൻ വാളാണ് താരങ്ങൾ ഉപയോഗിച്ചിരിക്കുന്നത്.

 

View this post on Instagram

 

Wedding cake ??✨? #priyankachopra #nickjonas

A post shared by Priyanka Chopra-Pedia ? (@priyankapedia) on

കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജോധ്പൂരില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. ഒമൈദ് ഭവന്‍ കൊട്ടാരത്തില്‍വെച്ച് ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകൾ. നിക്കിന്റെ പിതാവായ കെവിന്‍ ജോനാസിന്റെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. ഓഗസ്റ്റ് 18ന് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നിരുന്നു.