‘രാക്ഷസനി’ൽ സംവിധായകൻ പറയാത്ത രഹസ്യങ്ങൾ ഇതാണ്; വൈറലായ വീഡിയോ കാണാം…

December 7, 2018

തെന്നിന്ത്യ മുഴുവനുള്ള ആരാധകർ ഏറ്റെടുത്ത ചിത്രമായിരുന്നു റാം കുമാർ സംവിധാനം ചെയ്ത രാക്ഷസൻ. ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ച്ചവെച്ച  രാക്ഷസനിലെ കഥാപാത്രങ്ങളെല്ലാം ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു.  വലിയ താരസമ്പന്നമല്ലായിരുന്നിട്ടുകൂടി ഇത്രയധികം ജനശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു ചിത്രം ഈ അടുത്തിടെയൊന്നും തമിഴിൽ ഉണ്ടായിട്ടില്ല.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടേയും അവതരണ മികവ് നിരവധി പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഒപ്പം തെന്നിന്ത്യ മുഴുവൻ ചർച്ചയായതായിരുന്നു സംവിധായകന്റെ സൂക്ഷ്മ വിലയിരുത്തലുകൾ. ഇപ്പോഴിതാ സിനിമയിലെ ഓരോ ഷോട്ടുകളിലും സംവിധായകന്‍ ഒളിപ്പിച്ച അതിസൂക്ഷ്മത വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.

Read also:  രാക്ഷസനിലെ വെട്ടിമാറ്റിയ രംഗങ്ങൾ പുറത്തുവിട്ട് അണിയറപ്രവർത്തകർ; വിഡിയോ കാണാം

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളുടെയും വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങി   അതിസൂക്ഷ്മായ കാര്യങ്ങൾ എങ്ങനെയാണ് സംവിധായകൻ ഉപയോഗപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വീഡിയോ. സാധാരണ സിനിമയിൽ എന്തെങ്കിലുമൊക്കെ ചെറിയ അബന്ധങ്ങൾ സംഭവിക്കാം. എന്നാൽ ഈ ചിത്രത്തെ കീറി മുറിച്ച് പരിശോധിച്ചിട്ടും അത്തരത്തിൽ ഒരു ചെറിയ പാളിച്ച പോലും കണ്ടെത്താൻ സാധിച്ചില്ല എന്നതാണ് മറ്റൊരു പ്രത്യേകത.

റാം കുമാറാണ് രാക്ഷസന്‍ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ വിഷ്ണു വിശാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അമലാ പോള്‍, രാധാ രവി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്.