സഞ്ജുവിനും ചാരുവിനും ആശംസകളുമായി മുഖ്യമന്ത്രിയും ക്രിക്കറ്റ് ലോകത്തെ പ്രമുഖരും; ചിത്രങ്ങൾ കാണാം..

December 23, 2018

കേരളത്തിന് അഭിമാനമായ ഇന്ത്യയുടെ ക്രിക്കറ്റ് പ്ലയർ സഞ്ജു വി സാംസണിന്റെ വിവാഹം ഏറെ ആവേശത്തോടെയാണ് കേരളക്കര ഏറ്റെടുത്തത്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷം സഞ്ജു തന്റെ പ്രിയതമയായി ചാരുവിനെ കൂടെക്കൂട്ടി. ഇന്നലെ  തിരുവനന്തപുരത്ത് ലളിതമായ വിവാഹചടങ്ങുകള്‍ക്ക് ശേഷം നടന്ന പ്രൗഢമായ വിവാഹസല്‍ക്കാരത്തില്‍ പ്രമുഖരുടെ നീണ്ടനിര ആശംസകളുമായെത്തി.

വിവാഹസല്‍ക്കാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തു. ഇന്ത്യന്‍ ടീമിലും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലും സഞ്ജുവിന്‍റെ ഗുരുവായിരുന്ന ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് കുടംബസമേതം വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത് തിരുവനന്തപുരത്തിന് ആവേശം പകർന്നു. വിവാഹ ചിത്രങ്ങൾ കാണാം..