പോലീസുകാരനായി വീണ്ടും വിഷ്ണു വിശാൽ; പുതിയ ചിത്രത്തിന്റെ ട്രെയ്ലർ കാണാം…
December 17, 2018

രാക്ഷസൻ എന്ന ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ ആരാധകരെ സൃഷ്ടിച്ച വിഷ്ണു വിശാൽ വീണ്ടും പോലീസുകാരനായി വേഷമിടുന്ന പുതിയ ചിത്രമാണ് സിലുക്കുവർപ്പട്ടി സിങ്കം. സിലുക്കുവര്പട്ടി സിങ്കം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തുവന്നു. ഒരു കോമഡി എന്റര്ടെയ്നർ വിഭാഗത്തിൽപെടുന്ന ചിത്രം ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
ചെല്ല അയ്യാവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഓവിയയാണ് വിഷ്ണുവിന്റെ നായികയാകുന്നത്. യോഗി ബാബു, മന്‍സൂര്‍ അലി ഖാന് തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. ചിത്രം ഡിസംബർ 21 ന് ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിൽ എത്തും.